MORE

    വയനാട്, ഇടുക്കി ജില്ലകളില്‍ ഹര്‍ത്താല്‍ പൂര്‍ണം

    Date:

    പരിസ്ഥിതി ലോല മേഖല ഉത്തരവില്‍ പ്രതിഷേധിച്ച് വയനാട്, ഇടുക്കി ജില്ലകളിലും മലപ്പുറത്തെ മലയോര മേഖലകളിലും യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ പൂര്‍ണം.

    പലയിടത്തും വാഹനങ്ങള്‍ തടയുന്നുണ്ട്. മലപ്പുറത്ത് റോഡ് ഉപരോധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

    വയനാട്ടില്‍ കടകമ്‌ബോളങ്ങള്‍ എല്ലാം തന്നെ അടഞ്ഞികിടക്കുകയാണ്. ജില്ലയിലെ വിവിധ ഇടങ്ങളില്‍ നിരത്തില്‍ ഇറങ്ങിയ സ്വകാര്യ വാഹനങ്ങള്‍ സമരാനുകൂലികള്‍ തടഞ്ഞു. കല്‍പ്പറ്റ നഗരത്തില്‍ ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞുവെച്ചു. പിന്നീട് പോലീസ് ഇടപെട്ടാണ് ബസുകള്‍ കടത്തിവിട്ടത്. കല്‍പ്പറ്റ, മാനന്തവാടി, ബത്തേരി നഗരങ്ങളില്‍ യുഡിഎഫ് പ്രതിഷേധ പ്രകടനവും നടത്തി.

    ഇടുക്കിയില്‍ കട്ടപ്പന, നെടുങ്കണ്ടം, ശാന്തന്‍പാറ മേഖലകളില്‍ ഹര്‍ത്താല്‍ പൂര്‍ണമാണ്. കുമളിയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. ചുരുക്കം ചില സ്വകാര്യ-ടാക്സി വാഹനങ്ങളാണ് നിരത്തിലുള്ളത്. ദീര്‍ഘദൂര കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസുകള്‍ നടത്തുന്നുണ്ട്. തമിഴ്നാട്ടില്‍ നിന്നുള്ള ചരക്ക് വാഹനങ്ങളും ശബരിമല വാഹനങ്ങളും അതിര്‍ത്തി കടന്ന് എത്തുന്നുണ്ട്. കടമ്‌ബോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്.

    മലപ്പുറം ജില്ലയിലെ മലയോര വനാതിര്‍ത്തി മേഖലകളിലും യുഡിഎഫ് ഹര്‍ത്താല്‍ ആചരിക്കുന്നുണ്ട്. നിലമ്പൂരില്‍ റോഡ് ഉപരോധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. 11 പഞ്ചായത്തുകളിലും നിലമ്പൂര്‍ മുനിസിപ്പാലിറ്റിയിലും വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. കരുവാരക്കുണ്ട്, കാളികാവ്, ചോക്കോട്, അമരമ്പലം, കരുളായി, മൂത്തേടം, വഴിക്കടവ്, എടക്കര, ചുങ്കത്തറ, പോത്തുക്കല്‍, ചാലിയാര്‍ പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍. പത്രം, പാല്‍, വിവാഹം മറ്റു അവശ്യ സര്‍വീസുകളെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...