MORE

    വയര്‍ലൈനിലും ബിഎസ്‌എന്‍എലിനെ പിന്തള്ളി ജിയോ; രാജ്യത്ത് മുന്നില്‍

    Date:

    ന്യൂഡല്‍ഹി: വയര്‍ലെസില്‍ രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്ബനിയായ റിലയന്‍സ് ജിയോ വയര്‍ലൈന്‍ സര്‍വീസിലും മുന്നിലെത്തി.

    പൊതുമേഖലാ കമ്ബനിയായ ബിഎസ്‌എന്‍എലിനെയാണ് ജിയോ പിന്തള്ളിയത്.

    ട്രായിയുടെ പുതിയ കണക്കുകള്‍ പ്രകാരം വയര്‍ലൈന്‍ സര്‍വീസില്‍ 28.31 ശതമാനമാണ് ജിയോയുടെ വിപണി വിഹിതം. ബിഎസ്‌എന്‍എലിന്റേത് 27.46 ശതമാനമാണ്.

    ഓഗസ്റ്റിലെ കണക്ക് അനുസരിച്ച്‌ 73.35 ലക്ഷമാണ് വയര്‍ലൈനില്‍ ജിയോയുടെ ഉപഭോക്താക്കളുടെ എണ്ണം. ബിഎസ്‌എന്‍എലിന്റേത് 71.32 ലക്ഷം.

    വയര്‍ലെസിലും വയര്‍ലൈനിലും ബിഎസ്‌എലിന്റെ ഉപഭോക്താക്കള്‍ കൊഴിഞ്ഞുപൊയ്‌ക്കൊണ്ടിരിക്കുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഓഗസ്റ്റില്‍ വയര്‍ലെസില്‍ 5.6 ഉപഭോക്താക്കളെയാണ് ബിഎസ്‌എന്‍എലിനു നഷ്ടമായത്. വയര്‍ലൈനില്‍ 15,734 പേരാണ് ബിഎസ്‌എന്‍എല്‍ ഉപേക്ഷിച്ചത്. ജുലൈയില്‍ 8.1 ലക്ഷം പേര്‍ ബിഎസ്‌എന്‍എല്‍ വയര്‍ലെസ് കണക്ഷന്‍ ഉപേക്ഷിച്ചിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...