MORE

    വാടക ഗര്‍ഭധാരണത്തില്‍ വന്‍ ട്വിസ്റ്റ്; വിവാഹം 6 വര്‍ഷം മുന്‍പ് രെജിസ്റ്റര്‍ ചെയ്തു; ഇരട്ടക്കുഞ്ഞുങ്ങളുടെ അമ്മയായതില്‍ നിയമപ്രശ്‌നങ്ങള്‍ ഇല്ലെന്ന് നടി; ‘ഗര്‍ഭം ധരിച്ചത് നയന്‍താരയുടെ ബന്ധുവായ മലയാളി യുവതി’

    Date:

    ചെന്നൈ: സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ചയ്ക്കിടയാക്കിയ നയന്‍താര – വിഘ്‌നേഷ് ശിവന്‍ താരദമ്ബതികളുടെ വാടക ഗര്‍ഭധാരണത്തില്‍ വന്‍ ട്വിസ്റ്റ്.

    വിവാഹം കഴിഞ്ഞ് നാലു മാസത്തിനുള്ളില്‍ വാടക ഗര്‍ഭധാരണത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങളുടെ അമ്മയായതില്‍ നിയമപ്രശ്‌നങ്ങള്‍ ഇല്ലെന്ന് നടിയുടെ വെളിപ്പെടുത്തല്‍.

    ആറ് വര്‍ഷം മുന്‍പ് നയന്‍താരയും വിഘ്‌നേഷ് ശിവനും തമ്മിലുള്ള വിവാഹം രെജിസ്റ്റര്‍ ചെയ്തിരുന്നുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍. കഴിഞ്ഞ ഡിസംബറിലാണ് വാടക ഗര്‍ഭധാരണത്തിനുള്ള നടപടികള്‍ ആരംഭിച്ചതെന്നും തമിഴ്‌നാട് ആരോഗ്യവകുപ്പിന് നല്‍കിയ സത്യവാങ്മൂലത്തില്‍ താര ദമ്ബതികള്‍ അറിയിച്ചു. വിവാഹ രെജിസ്റ്റര്‍ രേഖകളും ഇതോടൊപ്പം സമര്‍പിച്ചിട്ടുണ്ട്.

    ഒരുമിച്ചു ജീവിച്ചിരുന്ന (ലിവിങ് ടുഗെദര്‍) ഇരുവരും ഈ ജൂണ്‍ ഒന്‍പതിന് നടന്ന വിപുലമായ ചടങ്ങില്‍ വിവാഹിതരായത് വാര്‍ത്തയായിരുന്നു. എന്നാല്‍, 2016ലേ കല്യാണം കഴിഞ്ഞിരുന്നുവെന്നാണ് ഇപ്പോഴത്തെ വെളിപ്പെടുത്തല്‍.

    ജൂണിലെ വിവാഹം കഴിഞ്ഞ് നാല് മാസമാകും മുന്‍പ് ഇരട്ടക്കുഞ്ഞുങ്ങളുടെ അച്ഛനമ്മമാരായെന്ന വാര്‍ത്ത പുറത്തുവന്നതോടെയാണ് വാടകഗര്‍ഭധാരണ (സറഗസി) ഭേദഗതി നിയമപ്രകാരമുള്ള വ്യവസ്ഥകള്‍ ലംഘിച്ചെന്ന ആരോപണം ഉയര്‍ന്നത്.

    വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷം കഴിയാതെ വാടക ഗര്‍ഭധാരണത്തിന് നിലവിലുള്ള നിയമം അനുവദിക്കുന്നില്ല. ഇത് താര ദമ്ബതികള്‍ ലംഘിച്ചോ എന്ന വിവാദമാണ് ഉയര്‍ന്നത്. തുടര്‍ന്നാണ് കുഞ്ഞുങ്ങള്‍ ജനിച്ച വിവരം പുറത്തു വന്നതിന് പിന്നാലെ ഇക്കാര്യം ചൂണ്ടിക്കാട്ടി തമിഴ്‌നാട് സര്‍കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്.

    ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ്, വാടകഗര്‍ഭധാരണത്തിനുള്ള നിയമങ്ങള്‍ താരം ലംഘിച്ചോയെന്ന് അന്വേഷിക്കുന്നത്. എന്നാല്‍ ഇക്കൊല്ലം നിലവില്‍ വന്ന നിയമഭേദഗതി ജൂണ്‍ 22നാണ് വിജ്ഞാപനം ചെയ്തതും പ്രാബല്യത്തിലായതും. അതിനു മുന്‍പേ വാടകഗര്‍ഭധാരണ നടപടികള്‍ പൂര്‍ത്തിയാക്കിയതിനാല്‍ ഇതു ബാധകമാകില്ലെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന കാര്യങ്ങളില്‍ വാസ്തവമില്ലെന്നും താരദമ്ബതികളുടെ സത്യവാങ്മൂലത്തില്‍ പറയുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...