MORE

    വികസനത്തിന് ആദ്യം വേണ്ടത് ക്രമസമാധാന വാഴ്‌ച: പ്രധാനമന്ത്രി

    Date:

    ന്യൂഡല്‍ഹി: വികസനത്തിന് ആദ്യം വേണ്ടത് ക്രമസമാധാന വാഴ്ചയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ത്രിപുരയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ബി.ജെ.പി നടപ്പാക്കുന്നത് മാറ്റത്തിന്റെ രാഷ്ട്രീയമാണ്. പൊതു താത്പര്യത്തിനും ദേശീയ താത്പര്യത്തിനുമാണ് മുന്‍ഗണന നല്‍കുന്നത്. ഇടത് – കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ വികസന പദ്ധതികളില്‍ അഴിമതിയുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

    ജീവിതത്തിന്റെ സമസ്ത മേഖലകളെയും പാര്‍ട്ടി കേഡര്‍മാര്‍ ബന്ദികളാക്കിയ അരാജകത്വം നിറഞ്ഞ കാലം ത്രിപുരയിലെ ജനങ്ങള്‍ക്ക് മറക്കാനാവില്ല. സി.പി.എം ജനങ്ങളെ അടിമകളായി കാണുകയും തങ്ങള്‍ രാജക്കന്മാരാണെന്ന് വിശ്വസിക്കുകയും ചെയ്തു. ജനങ്ങളുടെ കയ്യിലെത്തുന്നതിന് മുമ്ബ് തന്നെ റേഷന്‍ മോഷ്ടിക്കപ്പെടുമായിരുന്നു. ഇതൊക്കെ അവസാനിച്ചത് ബി.ജെ.പിയുടെ ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ്. വര്‍ഷങ്ങളോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഇടത് പാര്‍ട്ടികളില്‍ നിന്ന് കൊടിയ പീഡനമാണുണ്ടായത്. ഇപ്പോള്‍ അത് മറക്കാന്‍ അവര്‍ക്ക് കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു.

    സി.പി.എം പരാതി നല്‍കി

    ത്രിപുരയില്‍ നടക്കുന്ന അക്രമങ്ങളില്‍ നടപടി ആവശ്യപ്പെട്ട് സി.പി.എം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. അക്രമങ്ങള്‍ തടഞ്ഞ് സമാധാനപരമായ നിലയില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ നടപടി സ്വീകരിക്കണമെന്ന് കമ്മിഷനോട് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ വലിയ അക്രമം പ്രതീക്ഷിക്കുന്നുണ്ടെന്നും പോളിംഗ് സ്റ്റേഷനുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനെ കാണുമെന്നും യെച്ചൂരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ ക്രമസമാധാനപാലനത്തിന് കേന്ദ്രസേനയ്ക്ക് പകരം ഗുജറാത്ത്, അസം പൊലീസ് സേനകളെ ചുമതലപ്പെടുത്തുന്ന നടപടി നിറുത്തണമെന്നും സി.പി.എം ആവശ്യപ്പെട്ടു.

    സഖ്യം ഗുണം ചെയ്യും: മുകുള്‍ വാസ്നിക്

    കേരളത്തിലെ സാഹചര്യമല്ല ത്രിപുരയിലെന്നും സി.പി.എമ്മുമായുള്ള സഖ്യം ഗുണം ചെയ്യുമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം മുകള്‍ വാസ്നിക് പറഞ്ഞു. ത്രിപുരയില്‍ കോണ്‍ഗ്രസും സി.പി.എമ്മും നേരിട്ട് മത്സരിക്കുമ്ബോള്‍ മൂന്നാമതൊരു കക്ഷി സജീവമായി രംഗത്തുണ്ടായിരുന്നില്ല. എന്നാല്‍ പുതിയ സാഹചര്യം അത്തരത്തിലല്ല. ഇപ്പോള്‍ ത്രിപുരയ്ക്ക് പുതിയ കൂട്ടുകെട്ട് അനിവാര്യമാണ്. കേരളത്തില്‍ ബി.ജെ.പി ശക്തമായ ഘടകമല്ല. ഓരോ സംസ്ഥാനത്തെയും സാഹചര്യം വ്യത്യസ്തമാണ്. കേരളത്തെയും ത്രിപുരയെയും താരതമ്യം ചെയ്ത നരേന്ദ്ര മോദിയുടെ പ്രസംഗം തള്ളിക്കളഞ്ഞുകൊണ്ട് മുകള്‍ വാസ്നിക് പറഞ്ഞു. ത്രിപുരയിലെ തകര്‍ന്ന ക്രമസമാധാന നിലയുടെ സാഹചര്യത്തില്‍ സ്ത്രീകള്‍ പോലും സുരക്ഷിതരല്ലെന്നും പുതിയ സഖ്യത്തെ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഏറെ ആവേശത്തോടെയാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...