MORE

    വികസനപദ്ധതികളിലെ അനാവശ്യ എതിര്‍പ്പുകള്‍ നാടിനെ പിന്നോട്ട് നയിക്കും:മുഖ്യമന്ത്രി പിണറായി വിജയന്‍

    Date:

    നാടിന്റെ വികസനം ലക്ഷ്യമാക്കി ആസൂത്രണം ചെയ്യുന്ന പദ്ധതികളിലെ അനാവശ്യമായ എതിര്‍പ്പുകള്‍ കേരളത്തെ പിന്നോട്ട് നയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

    മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ വയനാട് കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ മേഖലാതല അവലോകനയോഗം കോഴിക്കോട് മറീന കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    വികസന മുന്നേറ്റത്തിന്റെ ബൃഹത്തായ കാഴ്ചപ്പാടുകളോടുകൂടിയാണ് സംസ്ഥാനത്ത് നിരവധി പദ്ധതികള്‍ തയ്യാറാക്കുന്നത്. വിശാലമായ ലക്ഷ്യത്തോടെ ആസൂത്രണം ചെയ്യുന്ന പദ്ധതികളില്‍ മുഖ്യധാര സംഘടനകളോ രാഷ്‌ട്രീയപാര്‍ട്ടികളോ അല്ലാത്തവര്‍ പോലും എതിര്‍പ്പുമായി രംഗത്ത് വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതെല്ലാം ചില ആസൂത്രിതമായ ശ്രമങ്ങളാണ്. ഇതിനെയെല്ലാം മറികടന്നുകൊണ്ട് വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ നിയമപരമായും നയപരമായുമുള്ള തീരുമാനത്തിലൂടെ വകുപ്പുകള്‍ ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

    വികസന പ്രവര്‍ത്തനങ്ങളില്‍ നല്ല മാറ്റങ്ങള്‍ പ്രകടമാണ്. ഇതെല്ലാം അവലോകനം ചെയ്യാന്‍ ഇത്തരത്തിലുള്ള മേഖല തല അവലോകന യോഗം പുതുമയുള്ളതാണ്. ഇതൊരു തുടക്കമാണ്. വളരെ വേഗത്തില്‍ വികസന പദ്ധതികള്‍ മുന്നേറണം. ഇതിനായുള്ള പരിശ്രമങ്ങള്‍ എല്ലാവരുടെയും ഭാഗത്ത് നിന്നുമുണ്ടാകണം. അതിദരിദ്ര നിര്‍മ്മാര്‍ജ്ജനം, ലൈഫ് മിഷന്‍ തുടങ്ങിയവയെല്ലാം നല്ല രീതിയില്‍ മുന്നേറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...