MORE

    വിജയ് ബാബുവിന് ഉപാധികളോടെ ജാമ്യം; ദൈവത്തിന് നന്ദി പറഞ്ഞ് താരം

    Date:

    യുവനടിയെ പീഡിപ്പിച്ചെന്ന കേസിൽ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന് മുൻകൂർ‍ ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. അഞ്ച് ലക്ഷം രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്. 27-ാം തീയതി മുതൽ അടുത്ത മാസം മൂന്നുവരെ അന്വേഷണ സംഘത്തിന് മുമ്പിൽ വിജയ് ബാബു ഹാജരാകണം. രാവിലെ ഒമ്പതു മുതൽ ആറുവരെ ചോദ്യം ചെയ്യുകയുമാകാം, കേരളം വിട്ട് പോകരുത്, നടിയെ സ്വാധീനിക്കാൻ ശ്രമിക്കരുത് എന്നതടക്കമുള്ള ഉപാധികളോടെയാണ് ജാമ്യം. അറസ്റ്റ് അനിവാര്യമെങ്കിൽ ജാമ്യം അനുവദിക്കണമെന്നും കോടതി നിർ‍ദ്ദേശിച്ചിട്ടുണ്ട്. ജാമ്യം ലഭിച്ച ശേഷം പുറത്തിറങ്ങിയ വിജയ് ബാബു ദൈവത്തിന് നന്ദിയെന്നാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

    നടിയുടെ പരാതിയിൽ പോലീസ് കേസെടുത്തതോടെ വിദേശത്തേക്ക് കടന്ന വിജയ് ബാബു ഫേസ് ബുക്ക് ലൈവ് വീഡിയോയിലെത്തി പരാതിക്കാരിയായ നടിയുടെ പേര് വെളിപ്പെടുത്തിയിരുന്നു. ഇതിലും പോലീസ് കേസെടുക്കുകയുണ്ടായി. വിദേശത്ത് 39 ദിവസത്തെ ഒളിവ് ജീവിതത്തിന് ശേഷം ഈ മാസമാണ് കൊച്ചിയിൽ വിജയ് ബാബു മടങ്ങിയെത്തിയത്. വിമാനമിറങ്ങിയതിന് പിന്നാലെ ക്ഷേത്ര ദര്‍ശനം നടത്തിയ ശേഷം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായിരുന്നു. ഒന്‍പതര മണിക്കൂറാണ് അന്വേഷണ സംഘം അന്ന് നടനെ ചോദ്യം ചെയ്തത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...