MORE

    വിദൂരവിദ്യാഭ്യാസ വിലക്ക് ; ഇല്ലാതാകുന്നത് 14 കോഴ്‌സുകളിലെ സമാന്തര പഠനമാര്‍ഗം

    Date:

    തിരുവനന്തപുരം: സംസ്ഥാനത്തെ വിദൂര വിദ്യാഭ്യാസം ഓപണ്‍ സര്‍വകലാശാലയിലേക്ക് പരിമിതപ്പെടുന്നതോടെ അഫ്ദലുല്‍ ഉലമ പ്രിലിമിനറി, ബി.എ അഫ്ദലുല്‍ ഉലമ, എം.എ സംസ്‌കൃതം ഉള്‍പ്പെടെ 14 കോഴ്‌സുകളിലെ സമാന്തര പഠനമാര്‍ഗം അടയും.

    കേരള, കാലിക്കറ്റ് സര്‍വകലാശാലകളിലെ മുഴുവന്‍ ബിരുദ-ബിരുദാനന്തര കോഴ്‌സുകള്‍ ഏറ്റെടുക്കാതെയാണ് ഓപണ്‍ സര്‍വകലാശാല അംഗീകാരത്തിന് അപേക്ഷ സമര്‍പ്പിച്ചത്.

    കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തിലും കണ്ണൂര്‍ സര്‍വകലാശാലയില്‍ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വഴിയുമാണ് ബി.എ അഫ്ദലുല്‍ ഉലമ കോഴ്‌സിന് സമാന്തര പഠനമുള്ളത്. ഇതിന്റെ യോഗ്യത കോഴ്‌സായ അഫ്ദലുല്‍ ഉലമ പ്രിലിമിനറി കാലിക്കറ്റിലും കണ്ണൂരിലും പ്രൈവറ്റ് രജിസ്‌ട്രേഷന്‍ രീതിയിലുണ്ട്. തെക്കന്‍ കേരളത്തില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ സമാന്തര പഠനം നടത്തുന്നത് കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തിലൂടെയും പ്രൈവറ്റ് രജിസ്‌ട്രേഷനിലൂടെയുമാണ്. ഓപണ്‍ സര്‍വകലാശാല അനുമതി തേടിയ കോഴ്‌സുകളില്‍ ഇവ ഉള്‍പ്പെട്ടിട്ടില്ല. ഫലത്തില്‍ ഈ കോഴ്‌സുകളിലെ പഠനാവസരം അംഗീകൃത കോളജുകളില്‍ പരിമിതപ്പെടും.

    മറ്റ് സര്‍വകലാശാലകളിലെ വിദൂര വിദ്യാഭ്യാസ, പ്രൈവറ്റ് രജിസ്‌ട്രേഷന്‍ കോഴ്‌സുകള്‍ പൂര്‍ണമായും തടഞ്ഞാണ് ഓപണ്‍ സര്‍വകലാശാലയില്‍ 12 ഡിഗ്രി കോഴ്‌സുകള്‍ക്കും അഞ്ച് പി.ജി കോഴ്‌സുകള്‍ക്കും അനുമതി തേടിയത്. ഇവക്ക് അംഗീകാരം ലഭിച്ചാലും 14 കോഴ്‌സുകളിലെ പഠന, ഉപരിപഠന സാധ്യതകളാണ് സര്‍ക്കാര്‍ ഉത്തരവിലൂടെ തടയപ്പെടുന്നത്.

    നിലവില്‍ കാലിക്കറ്റില്‍ എം.എ സംസ്‌കൃതം വിദൂരവിദ്യാഭ്യാസ രീതിയിലുണ്ട്. ഓപണ്‍ സര്‍വകലാശാല അനുമതി തേടിയ പി.ജി കോഴ്‌സുകളില്‍ എം.എ സംസ്‌കൃതം ഉള്‍പ്പെട്ടിട്ടില്ല. വിദൂര രീതിയില്‍ ബി.എ സംസ്‌കൃതം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളുടെ ഉപരിപഠന സാധ്യതയാണ് സര്‍ക്കാര്‍ കൊട്ടിയടക്കുന്നത്.

    മറ്റു സര്‍വകലാശാലകളിലുണ്ടായിരുന്ന കോഴ്‌സുകള്‍ ഓപണ്‍ സര്‍വകലാശാലയിലും തുടങ്ങുമെന്നാണ് നിയമസഭയില്‍ ടി.വി. ഇബ്രാഹിമിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍. ബിന്ദു പറഞ്ഞത്.

    എന്നാല്‍ കേരള, കാലിക്കറ്റ് സര്‍വകലാശാലകള്‍ വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ പഠിപ്പിക്കുന്ന ബി.എല്‍.ഐ.എസ്‌സി, ബി.എ ഫിലോസഫി, ബി.എ അഫ്ദലുല്‍ ഉലമ കോഴ്‌സുകളും എം.എ ഇക്കണോമിക്‌സ്, ഹിന്ദി, പൊളിറ്റിക്കല്‍ സയന്‍സ്, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, ഫിലോസഫി, സംസ്‌കൃതം, അറബിക് എം.എല്‍.ഐ.എസ്‌സി, എം.എസ്‌സി മാത്‌സ്, എം.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സുകളും ഓപണ്‍ സര്‍വകലാശാല അനുമതി തേടിയ കോഴ്‌സുകളുടെ പട്ടികയില്‍ ഇല്ല. പ്രൈവറ്റ് രജിസ്‌ട്രേഷനിലൂടെ പ്രവേശനം നല്‍കുന്ന അഫ്ദലുല്‍ ഉലമ പ്രിലിമിനറി കോഴ്‌സും ഓപണ്‍ സര്‍വകലാശാലയിലില്ല.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...