MORE

    വിദേശജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവാവ് അറസ്റ്റില്‍

    Date:

    കൊച്ചി: മാള്‍ട്ടയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റില്‍. കലൂരില്‍ ഓറിയോണ്‍ സോല്യൂഷന്‍ കണ്‍സള്‍ട്ടേഷന്‍ എന്ന സ്വകാര്യ സ്ഥാപനം നടത്തിവന്നിരുന്ന പുക്കാട്ടുപടി പാലച്ചേരിമുകള്‍ വീട്ടില്‍ സജു.

    എസ്. ശശിധരനാണ് (39) അറസ്റ്റിലായത്. വൈറ്റിലയിലെ ഫ്ലാറ്റില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നാണ് വിവരം.

    ഇയാള്‍ ആഡംബര ജീവിതമാണ് നയിച്ചിരുന്നത്. സോഷ്യല്‍ മീഡിയയില്‍ പരസ്യം നല്‍കിയാണ് സജു ഉദ്യോഗാര്‍ഥികളെ കെണിയില്‍ വീഴ്ത്തിയിരുന്നത്. ജോലി ആവശ്യാര്‍ഥമെന്ന് പറഞ്ഞ് ഒരു ലക്ഷം രൂപ കൈക്കലാക്കുകയാണ് ആദ്യം ചെയ്യുക. പിന്നീട് ജോലിയുമായി ബന്ധപ്പെട്ട് സമീപിക്കുമ്ബോള്‍ വിസയും മറ്റും ശരിയായില്ലെന്നും പണം ഉടന്‍ തിരികെ നല്‍കാമെന്നും മറുപടി നല്‍കും.

    തുടര്‍ന്നും പണം ആവശ്യപ്പെട്ടാല്‍ ഓരോ കാരണങ്ങള്‍ നിരത്തി ഒഴിഞ്ഞ് മാറുകയാണ് ഇയാളുടെ രീതി. ഇതോടെ പണം നഷ്ടപ്പെട്ട യുവതി പോലീസിനെ സമീപിക്കുകയായിരുന്നു. ഇയാള്‍ സമാനമായ രീതിയില്‍ 40 പേരില്‍ നിന്നും ഒരു ലക്ഷം വീതം തട്ടിയെന്നാണ് ലഭിക്കുന്ന വിവരം. തട്ടിപ്പില്‍ കൂടുതല്‍പേര്‍ക്ക് പങ്കുള്ളതായി സൂചനയുണ്ട്. എറണാകുളം നോര്‍ത്ത് പോലീസ് അന്വേഷണം ഊ‌ര്‍ജിതമാക്കി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...