കോഴിക്കോട്: വിദ്യാര്‍ഥിനിയെ ഉപയോഗിച്ച് ലഹരിക്കടത്തിന് നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍ . ഒന്‍പതാംക്ലാസുകാരിയെ ലഹരിക്കടത്തിനുപയോഗിച്ച കേസില്‍ പത്തൊന്‍പതുകാരനായ കുറ്റിക്കാട്ടൂര്‍ സ്വദേശി സജിത്തെന്ന ബോണിയാണ് അറസ്റ്റിലായത്.
ഇയാളെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ലഹരിമരുന്ന് ഉപയോഗിക്കാന്‍ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ചത് സജിത്താണ്. സമൂഹമാധ്യമങ്ങള്‍ വഴി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി വില്പന നടത്തുന്ന സംഘങ്ങളുമായി സജിത്തിന് ബന്ധമുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍. വിദ്യാര്‍ഥിനിയുടെ അയല്‍വാസിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് സജിത്തിനെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്. ലഹരിമാഫിയയെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ ഇയാളില്‍ നിന്നും ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. അതേസമയം ലഹരിക്കടത്തില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

