MORE

    വിദ്വേഷപ്രസംഗം: യോഗി ആദിത്യനാഥിനെതിരെ കേസെടുക്കാന്‍ അനുമതി നിഷേധിച്ച യു.പി സര്‍ക്കാറിനെതിരായ ഹരജി സുപ്രിം കോടതി തള്ളി

    Date:

    ന്യൂഡല്‍ഹി: വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെതിരായ ഹരജി സുപ്രിം കോടതി തള്ളി വിദ്വഷ പ്രസംഗത്തില്‍ യോഗിക്കെതിരെ കേസെടുക്കണമെന്ന ഹരജിയാണ് തള്ളിയത്.

    മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും മറ്റുള്ളവരെയും പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള അനുമതി നിഷേധിച്ച ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ നടപടിക്കെതിരായതാണ് ഹരജി. ഉത്തര്‍പ്രദേശില്‍ നിന്നുള്ള പര്‍വേസ് പര്‍വാസ് ആണ് ഹരജിക്കാരന്‍. പ്രസംഗത്തിന്റെ സിഡി അടക്കമുള്ള തെളിവുകളും ഹരജിക്കാരന്‍ ഹാജരാക്കിയിരുന്നു.

    2007ലെ ഹിന്ദു യുവവാഹിനിയുടെ പരിപാടിയില്‍ നടത്തിയ പ്‌രസംഗത്തില്‍ ന്യൂനപക്ഷത്തിനെതിരായ പരാമര്‍ശമുണ്ടായിരുന്നു എന്നാണ് ഹരജിയില്‍ പറയുന്നത്. ഗോരഖ്പൂര്‍ സംഘര്‍ഷത്തിലേക്ക് നയിക്കാന്‍ ഇത് കാരണമായെന്നും ഹരജിയില്‍ പറയുന്നു. നേരത്തെ ഹരജിക്കാരന്‍ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. 2017ല്‍ യോഗിക്കെതിരെ കേസെടുക്കാന്‍ അനുമതി നിഷേധിച്ച യുപി സര്‍ക്കാര്‍ നടപടിക്കെതിരെയായിരുന്നു ഇത്. എന്നാല്‍ 2018ല്‍ സമര്‍പ്പിച്ച ഈ ഹരജി അലഹബാദ് ഹൈക്കോടതി തള്ളി. തുടര്‍ന്നാണ് ഇയാള്‍ സുപ്രിം കോടതിയെ സമീപിച്ചത്.

    കെസെടുക്കാന്‍ അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട നിയമപരമായ ചോദ്യങ്ങളിലേക്ക് കടക്കേണ്ടതുണ്ടെന്ന് കരുതുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇപ്പോള്‍ ഹരജി തള്ളുകയാണെന്നും കോടതി വ്യക്തമാക്കി. ഇനിയും ഹരജി നല്‍കാനുള്ള സാധ്യതയും കോടതി വ്യക്തമാക്കി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...