MORE

    വിമാനം പറത്താന്‍ ഡ്യൂട്ടിക്കെത്തിയത് ലഹരിയുപയോഗിച്ച്‌, ഇന്ത്യയില്‍ ആദ്യമായി രണ്ട് പൈലറ്റുമാര്‍ പരിശോധനയില്‍ കുടുങ്ങി

    Date:

    ന്യൂഡല്‍ഹി: പ്രശസ്ത വിമാന കമ്ബനികളില്‍ ജോലി ചെയ്യുന്ന രണ്ട് പൈലറ്റുമാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ ഉത്തേജക മരുന്ന് പരിശോധനയില്‍ കുടുങ്ങി.

    ഫ്‌ളൈറ്റ് ക്രൂവിനേയും എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരേയും ഈ വര്‍ഷം ജനുവരി മുതല്‍ ഉത്തേജക മരുന്ന് പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. റാന്‍ഡം അടിസ്ഥാനത്തിലാണ് ഇവര്‍ക്ക് പരിശോധന നടത്തിയിരുന്നത്. എന്നാല്‍ ഇതാദ്യമായിട്ടാണ് രണ്ട് പൈലറ്റുമാര്‍ ഈ പരിശോധനയില്‍ കുടുങ്ങുന്നത്. പ്രാഥമിക പരിശോധനയില്‍ പോസിറ്റീവായതിനാല്‍ പൈലറ്റുമാരുടെ മൂത്ര സാമ്ബിളുകള്‍ പരിശോധനയ്ക്കായി വിദേശത്ത് അയച്ചിരുന്നു. എന്നാല്‍ നടപടിക്ക് വിധേയരായ പൈലറ്റുമാരുടെ വ്യക്തിഗത വിവരങ്ങള്‍ കമ്ബനികള്‍ പുറത്ത് വിട്ടിട്ടില്ല.

    ലഹരിവസ്തുക്കള്‍ ഉപയോഗിച്ച കുറ്റത്തിന് രണ്ട് പൈലറ്റുമാരെയും ഇനി ഡീ അഡിക്ഷന്‍ സെന്ററിലേക്ക് അയക്കും. ഇവിടെ നിന്നും കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം, എയര്‍ലൈന്‍ കമ്ബനിയുടെ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും വാങ്ങിയ ശേഷം മാത്രമേ ഇനി ഇവര്‍ക്ക് ജോലിയില്‍ തിരികെ കയറാന്‍ കഴിയുകയുള്ളു. ഡ്യൂട്ടിയില്‍ കയറും മുന്‍പ് വീണ്ടും ഉത്തേജക മരുന്ന് പരിശോധന നടത്തുകയും വേണം. എന്നാല്‍ രണ്ടാമതും ലഹരി ഉപയോഗിച്ചു എന്ന് തെളിഞ്ഞാല്‍ മൂന്ന് വര്‍ഷത്തേയ്ക്ക് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...