MORE

    വൈ.എസ്‌. ശര്‍മിള കോണ്‍ഗ്രസില്‍ ചേര്‍ന്നു

    Date:

    ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശ്‌ മുന്‍മുഖ്യമന്ത്രി വൈ.എസ്‌. രാജശേഖര റെഡ്‌ഡിയുടെ മകളും ആന്ധ മുഖ്യമന്ത്രി വൈ.എസ്‌.

    ജഗന്‍മോഹന്‍ റെഡ്‌ഡിയുടെ സഹോദരിയുമായ വൈ.എസ്‌. ശര്‍മിള കോണ്‍ഗ്രസില്‍ ചേര്‍ന്നു. തന്റെ നേതൃത്വത്തിലുള്ള വൈ.എസ്‌.ആര്‍. തെലങ്കാന കോണ്‍ഗ്രസ്‌ പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിച്ചതായി ശര്‍മിള പ്രഖ്യാപിച്ചു. ആന്ധ്ര വിഭജിച്ചു രൂപംകൊണ്ട തെലങ്കാനയില്‍ ചന്ദ്രശേഖര റാവുവിന്റെ ഭാരത്‌ രാഷ്‌ട്ര സമിതിയുടെ അപ്രമാദിത്വം അവസാനിപ്പിച്ചു കോണ്‍ഗ്രസ്‌ അധികാരത്തിലേറിയതിനു പിന്നാലെയാണു ശര്‍മിളയുടെ പാര്‍ട്ടിപ്രവേശം.
    കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുന്‍അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവരുടെ സാന്നിധ്യത്തിലാണ്‌ ശര്‍മിള കോണ്‍ഗ്രസില്‍ ചേര്‍ന്നത്‌. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളെയും ഒന്നിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ മതേതര പാര്‍ട്ടിയാണ്‌ ഇപ്പോഴും കോണ്‍ഗ്രസെന്ന്‌ ശര്‍മിള പ്രതികരിച്ചു. തെലങ്കാനയിലെ കോണ്‍ഗ്രസിന്റെ വിജയത്തില്‍ ഭാഗമാകാന്‍ കഴിഞ്ഞതില്‍ തനിക്കു സന്തോഷമുണ്ട്‌. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയായി കാണുക എന്നത്‌ തന്റെ പിതാവിന്റെ സ്വപ്‌നമാണെന്നും അതിലേക്ക്‌ സംഭാവന നല്‍കാന്‍ തനിക്കു സന്തോഷമുണ്ടെന്നും ശര്‍മിള പറഞ്ഞു.
    കഴിഞ്ഞ ചൊവ്വാഴ്‌ച ഹൈദരാബാദില്‍ നടന്ന വൈ.എസ്‌.ആര്‍. തെലങ്കാന കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ നിര്‍ണായക യോഗത്തിനുശേഷമാണു ശര്‍മിള തന്റെ കോണ്‍ഗ്രസ്‌ പ്രവേശനം പ്രഖ്യാപിച്ചത്‌. മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉള്‍പ്പടെയുള്ള നേതാക്കളുമായി താനും പാര്‍ട്ടി നേതാക്കളും കൂടിക്കാഴ്‌ച നടത്തുമെന്നും നിര്‍ണായകപ്രഖ്യാപനം ഉണ്ടാകുമെന്നും ശര്‍മിള വ്യക്‌തമാക്കിയിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...