MORE

    വോളിബോള്‍ മത്സരം കാണിക്കാന്‍ കൊണ്ടുപോയി, പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; വോളിബോള്‍ കോച്ചിന് 36 വര്‍ഷം തടവ്

    Date:

    കാഞ്ഞങ്ങാട്: 12-വയസ്സുകാരനായ ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ വോളിബോള്‍ കോച്ചിന് 36 വര്‍ഷം തടവിനും ഒരുലക്ഷം രൂപ പിഴശിക്ഷ വിധിച്ചു നകോടതി.

    പരിയാരം സ്വദേശി പി.വി. ബാലനെ (68) ആണ് വിവിധ വകുപ്പുകളിലായി ഹൊസ്ദുഗ് ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി ജഡ്ജി സി. സുരേഷ് കുമാര്‍ ശിക്ഷിച്ചത്.
    പിഴ അടച്ചില്ലെങ്കില്‍ പ്രതി പതിനൊന്നുമാസം അധികതടവുമനുഭവിക്കണം. പ്രകൃതിവിരുദ്ധ പീഡനത്തിന് 10 വര്‍ഷം കഠിനതടവും 30,000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കില്‍ മൂന്നുമാസം അധികതടവും പോക്സോ നിയമത്തിലെ രണ്ട് വകുപ്പുകള്‍ പ്രകാരം 26 വര്‍ഷം കഠിനതടവും 70,000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കില്‍ എട്ടുമാസം അധികതടവുമാണ് ശിക്ഷ.

    ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിഎന്നും കോടതി വിധിയില്‍ വ്യക്തമാക്കി. 2018 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.വോളിബോള്‍ കോച്ചായ പ്രതി സംസ്ഥാന യൂത്ത് വോളിബോള്‍ ചാമ്ബ്യന്‍ഷിപ്പ് മത്സരം കാണിക്കാനായി 12 വയസ്സുകാരനെ കൊണ്ടുപോയി ചെറുപുഴയിലെ ലോഡ്ജില്‍വെച്ച്‌ പീഡിപ്പിച്ചുവെന്നാണ് കേസ്.അന്നത്തെ ചിറ്റാരിക്കല്‍ എസ്.ഐ.യും നിലവില്‍ ഇന്‍സ്പെക്ടറുമായ രഞ്ജിത്ത് രവീന്ദ്രനാണ് കേസിന്റെ പ്രാഥമികാന്വേഷണം നടത്തിയത് . എസ്.ഐ. ഉമേശനാണ് തുടരന്വേഷണം നടത്തിയത്.

    കെ.പി. വിനോദ് കുമാറാണ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഹൊസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതിയിലെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. ബിന്ദു പരാതിക്കാരനുവേണ്ടി ഹാജരായി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...