MORE

    വ്യവസായിയായ 73 കാരനെ ഹണിട്രാപ്പില്‍ പെടുത്തി; പണംതട്ടിയെടുത്തു; കന്നഡ യുവനടനും രണ്ട് യുവതികളും അറസ്റ്റില്‍

    Date:

    ബെംഗളൂരു: എഴുപത്തിമൂന്ന് വയസുകാരനായ വ്യവസായിയെ ഹണിട്രാപ്പില്‍ പെടുത്തി പണം തട്ടിയ കേസില്‍ യുവ നടനും രണ്ട് യുവതികളും പിടിയില്‍.

    ബെംഗലൂര്‍ ജെപി നഗര്‍ സ്വദേശിയായ യുവ നടന്‍ യുവരാജാണ് അറസ്റ്റിലായത്. ജെ.പി. നഗര്‍ സ്വദേശിയായ യുവരാജ് (യുവ) ആണ് അറസ്റ്റിലായത്. ഇയാളുടെ പെണ്‍സുഹൃത്തുക്കളായ കാവന, നിധി എന്നിവരെയും പിടികൂടി.

    സംഭവത്തില്‍ ഏജന്‍സിയോട് പൊലീസ് പറഞ്ഞത് ഇങ്ങനെയാണ്. കവന എന്ന യുവതിക്ക് വ്യവസായിയെ നാല് വര്‍ഷമായി പരിചയമുണ്ട്. കഴിഞ്ഞ ആഴ്ച കവന തന്റെ സുഹൃത്ത് നിഥിയെ ഈ വ്യവസായിക്ക് പരിചയപ്പെടുത്തി.

    ഇവര്‍ തമ്മില്‍ പിന്നീട് സ്ഥിരമായി വാട്ട്‌സ്‌ആപ്പില്‍ ചാറ്റ് ചെയ്യുമായിരുന്നു. ഒരുഘട്ടത്തില്‍ നിഥി തന്റെ ചില നഗ്‌ന ചിത്രങ്ങള്‍ വ്യവസായിക്ക് അയച്ചുകൊടുത്തു. അതിന് ശേഷം അഗസ്റ്റ് 3ന് ഇവര്‍ കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചു.

    നിഥിയുടെ വാക്ക് വിശ്വസിച്ച്‌ പറഞ്ഞ സ്ഥലത്ത് എത്തിയ വ്യവസായിയുടെ കാറിലേക്ക് രണ്ട് യുവാക്കള്‍ കയറുകയായിരുന്നു. സ്‌പെഷ്യല്‍ ബ്രാഞ്ച് പൊലീസുകാരാണ് എന്നാണ് ഇവര്‍ പറഞ്ഞത്.

    വ്യാവസായിക്കെതിരെ പെണ്‍കുട്ടികള്‍ പരാതി നല്‍കിയിട്ടുണ്ടെന്നും. തെളിവായി വാട്ട്‌സ്‌ആപ്പ് സന്ദേശങ്ങള്‍ ഉണ്ടെന്നും. കേസില്‍ നിന്ന് പിന്മാറണമെങ്കില്‍ രണ്ട് യുവതികള്‍ക്കും പണം നല്‍കണമെന്നുമാണ് ഇവര്‍ പറഞ്ഞത്.

    ഇതോടെ പരിഭ്രാന്തനായ വ്യവസായിയില്‍ നിന്ന് ആദ്യം 3.40 ലക്ഷവും, പിന്നീട് 6 ലക്ഷവും. പിന്നീട് വാട്ട്‌സ്‌ആപ്പ് ചാറ്റുകള്‍ ബന്ധുക്കള്‍ക്ക് അയക്കുമെന്ന് ഭീഷണിപ്പെടുത്തി 5 ലക്ഷവും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഈ സംഘം വാങ്ങിയെടുത്തു. തുടര്‍ന്നും ഭീഷണി തുടര്‍ന്നതോടെയാണ് വ്യവസായി ഹല്‍സാരൂ ഗെയിറ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

    തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘത്തെ തന്നെ നിയോഗിച്ച്‌ പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവതികളുടെ സുഹൃത്തായ യുവ നടന്‍ യുവരാജാണ് ഈ പദ്ധതി ആസൂത്രണം ചെയ്തതെന്ന് മനസിലായി. ഇയാളാണ് നിഥിയെ വ്യവസായിയുമായി അടുക്കാന്‍ നിയോഗിച്ചത്. ഇതോടെ ഇയാളെ പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്യുകയായിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...