MORE

    വ്യാജ പാസ്‌പോര്‍ട്ട് നിര്‍മിച്ച കേസിലും പ്രതി; ‘തെലങ്കാന ഓപ്പറേഷന്‍ താമര’യിലെ ഇടനിലക്കാരന്‍ കൂടുതല്‍ കുരുക്കില്‍

    Date:

    ന്യൂഡല്‍ഹി: തെലങ്കാന ഓപ്പറേഷന്‍ താമരയിലെ പ്രതിക്കെതിരെ വ്യാജരേഖ നിര്‍മാണ കേസിലെ അന്വേഷണം പുരോഗമിക്കുന്നു.

    പിടിയിലായ ഏജന്റ് രാമചന്ദ്ര ഭാരതിയാണ് വ്യാജ പാസ്പോര്‍ട്ട് ചമച്ച കേസിലും പ്രതിയായത്. ടി ആര്‍ എസ് എം എല്‍ എ മാര്‍ക്ക് നല്‍കാനുള്ള പണവുമായി എത്തിയപ്പോള്‍ തെലങ്കാന പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.

    രോഹിത് റെഡ്ഢി ഉള്‍പ്പെടെയുള്ള ടി.ആര്‍.എസ് എം.എല്‍.എമാരെ ബിജെപിയില്‍ ചേര്‍ക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് കോടിക്കണക്കിന് രൂപയുമായി പ്രത്യേക അന്വേഷണ സംഘം രാമചന്ദ്ര ഭാരതിയെ അറസ്റ്റ് ചെയ്തത്. ഇയാളുടെ ലാപ്‌ടോപ് പരിശോധിച്ചപ്പോള്‍ ഒരേ ഫോട്ടോയില്‍ വിവിധ തരം പാസ്പോര്‍ട്ടുകള്‍ കണ്ടെത്തുകയായിരുന്നു. ഒന്ന് രാമചന്ദ്ര ഭാരതി എന്നാണെന്നെകില്‍ അടുത്തത് രാമചന്ദ്ര സ്വാമി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കര്‍ണാടകയില്‍ നിന്നും കുമാര്‍ ശര്‍മ്മ എന്ന പേരില്‍ 2019 ഇല്‍ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ചു. വിവിധ വിലാസങ്ങളില്‍ പാസ്‌പോര്‍ട്ട് നേടിയെടുക്കാനായി ആധാര്‍ കാര്‍ഡ് ,പാന്‍ കാര്‍ഡ് എന്നിവ വ്യാജമായി സൃഷ്ടിക്കാന്‍ ആരുടെയൊക്കെ സഹായം തേടിയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

    എം.എല്‍.എമാരെ വിലക്കെടുക്കാന്‍ പ്രലോഭനങ്ങളും ഭീഷണിയുമായും ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് രാമചന്ദ്ര ഭാരതിയായിരുന്നു. ബിജെപി ദേശീയവും ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ്, തുഷാര്‍ വെള്ളാപ്പള്ളി എന്നിവരോട് രാമചന്ദ്രഭാരതി ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയില്‍ കൈമാറിയിട്ടുണ്ട്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...