ഛണ്ഡിഗഡ്: ഹരിയാനയിലെ അംബാലയിലുള്ള വ്യോമസേനാ കേന്ദ്രത്തില്‍ കടന്നുകയറാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. ഉത്തര്‍ പ്രദേശിലെ ഗാസിപ്പൂര്‍ സ്വദേശിയായ രാമുവിനെയാണ് പിടികൂടിയത്.
വ്യോമസേനാ കേന്ദ്രത്തിന്റെ ചുറ്റുമതിലില്‍ ഗോവണി ചാരിവച്ച് കയറാന്‍ ശ്രമിക്കവേയാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗില്‍ നിന്ന് കംപ്യൂട്ടര്‍ സാമഗ്രികളും മറ്റും കണ്ടെത്തി.സംഭവത്തില്‍ കേസെടുത്തതായും വിശദമായ അന്വേഷണം ആരംഭിച്ചതായും അംബാല പോലീസ് അറിയിച്ചു.

