MORE

    ശമ്ബളം തിരിച്ചുകൊടുക്കേണ്ടി വരുമോയെന്ന് ആശങ്ക: കെ.ടി.യു മുന്‍ വി.സി എം.എസ്‌ രാജശ്രീ സുപ്രീംകോടതിയില്‍

    Date:

    ന്യൂഡല്‍ഹി: നിയമനം റദ്ദാക്കിയ സുപ്രീംകോടതി ഉത്തരവിനെതിരെ എ.പി.ജെ അബ്‌ദുല്‍കലാം സാങ്കേതിക സര്‍വകലാശാല (കെ.ടി.യു) വൈസ്‌ചാന്‍സലര്‍ ഡോ.

    എം എസ്‌ രാജശ്രീ പുനഃപരിശോധനാ ഹരജി നല്‍കി. നിയമനം അബ്‌ ഇനീഷ്യോ (തുടക്കംമുതല്‍ തന്നെ) റദ്ദാക്കുന്നുവെന്നാണ്‌ ഉത്തരവിലുള്ളത്. ഇതുവരെ വാങ്ങിയ ശമ്ബളം തിരിച്ചുകൊടുക്കേണ്ടി വരുമോയെന്ന ആശങ്കയുണ്ട്‌. അതിനാല്‍ നിയമനം റദ്ദാക്കിയ ഉത്തരവിന്‌ മുന്‍കാലപ്രാബല്യമില്ലെന്ന്‌ കോടതി ഉത്തരവിടണമെന്നും രാജശ്രീ ആവശ്യപ്പെട്ടു.

    മൂന്നില്‍ കുറയാതെ പേരുകള്‍ സെര്‍ച്ച്‌ കമ്മിറ്റി നല്‍കണമെന്നും രാജശ്രീയുടെ നിയമനത്തില്‍ അതുണ്ടായില്ലെന്നും സെര്‍ച്ച്‌ കമ്മിറ്റി അംഗങ്ങളെ നിശ്ചയിച്ചതു തന്നെ യുജിസി മാനദണ്ഡത്തിനു വിരുദ്ധമായാണെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ എം ആര്‍ ഷാ, സി ടി രവികുമാര്‍ എന്നിവര്‍ അംഗങ്ങളായ ബെഞ്ച് നിയമനം റദ്ദാക്കിയത്‌.

    എന്നാല്‍, സര്‍വകലാശാലാ നിയമം അനുസരിച്ച്‌ സംസ്ഥാന സര്‍ക്കാറാണ് സെര്‍ച്ച്‌ കമ്മിറ്റി രൂപീകരിച്ചതെന്നും അവര്‍ നല്‍കിയ ശുപാര്‍ശ ചാന്‍സലറായ ഗവര്‍ണര്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ്‌ തന്നെ വിസിയായി നിയമിച്ചതെന്നും രാജശ്രീ ഹരജിയില്‍ പറഞ്ഞു. സെര്‍ച്ച്‌ കമ്മിറ്റി രൂപീകരിച്ചതിലോ കമ്മിറ്റി ഒരാളെമാത്രം വിസിയായി ശുപാര്‍ശ ചെയ്‌തതോ തന്റെ പിഴവല്ല. സര്‍വകലാശാലയുടെ താല്‍പര്യം ഉയര്‍ത്തിപ്പിടിച്ചാണ്‌ വി.സിയെന്ന നിലയില്‍ പ്രവര്‍ത്തിച്ചത്‌. നാലുവര്‍ഷം സേവന കാലാവധി പൂര്‍ത്തിയാക്കാന്‍ നാലു മാസം മാത്രമുള്ളപ്പോഴാണ്‌ നിയമനം റദ്ദാക്കപ്പെട്ടത്. കോടതി ഉത്തരവിലൂടെ സഹപ്രവര്‍ത്തകരുടെയും വിദ്യാര്‍ഥികളുടെയും മുന്നില്‍ അവഹേളിക്കപ്പെട്ടെന്നും ഹരജിയില്‍ രാജശ്രീ ചൂണ്ടിക്കാട്ടി.

    നിയമനം റദ്ദാക്കിയ ബെഞ്ച്‌ ചേമ്ബറിലാകും പുനഃപരിശോധനാ ഹരജി പരിഗണിക്കുക. നിയമനം റദ്ദാക്കിയതിനെതിരെ സംസ്ഥാനസര്‍ക്കാരും ഉടന്‍ പുനഃപരിശോധനാ ഹരജി സമര്‍പ്പിച്ചേക്കും. വിസി നിയമനവുമായി ബന്ധപ്പെട്ട കൂടുതല്‍ നിയമപ്രശ്‌നങ്ങള്‍ ഈ ഹരജിയിലാകും ഉന്നയിക്കുന്നത്‌. മുന്‍ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ഉള്‍പ്പെടെയുള്ളവര്‍ സര്‍ക്കാരിന്‌ നിയമോപദേശം നല്‍കിയിട്ടുണ്ട്‌.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...