MORE

    ശരത് കമാലിന് ഖേല്‍ രത്‌ന; മലയാളികളായ എച്‌എസ് പ്രണോയിക്കും എല്‍ദോസ് പോളിനും അര്‍ജുന അവാര്‍ഡ്

    Date:

    ന്യൂഡല്‍ഹി: 2022ലെ പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍ രത്‌ന പുരസ്‌കാരം വെറ്ററന്‍ ടേബിള്‍ ടെന്നീസ് താരം അചാന്ത ശരത് കമാലിന്.

    രണ്ട് മലയാളി താരങ്ങള്‍ അര്‍ജുന പുരസ്‌കാരത്തിനും അര്‍ഹരായി. എച്‌എസ് പ്രണോയ്, എല്‍ദോസ് പോള്‍ എന്നിവരാണ് അര്‍ജുന നേടിയ മലയാളികള്‍.

    ബിര്‍മിങ്ഹാമില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നാല് മെഡലുകള്‍ നേടി ശരത് കമാല്‍ ഉജ്ജ്വല പ്രകടനം പുറത്തെടുത്തിരുന്നു. ഈ പ്രകടനമാണ് താരത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

    ബാഡ്മിന്റണ്‍ താരം എച്‌എസ് പ്രണോയ്, ട്രിപ്പിള്‍ ജംപ് താരം എല്‍ദോസ് പോള്‍ എന്നിവരാണ് അര്‍ജുന നേടിയ മലയാളി താരങ്ങള്‍. കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്റണില്‍ സ്വര്‍ണം സ്വന്തമാക്കിയ ലക്ഷ്യ സെന്നും അര്‍ജുനയ്ക്ക് അര്‍ഹനായി.

    ലോക ചാമ്ബ്യന്‍ മാഗ്നസ് കാള്‍സനടക്കമുള്ള വമ്ബന്‍മാരെ അട്ടിമറിച്ച്‌ ചരിത്രമെഴുതിയ കൗമാര ചെസ് താരം പ്രഗ്നാനന്ദയും അര്‍ജുനയ്ക്ക് അര്‍ഹനായി. സീമ പുനിയ, നിഖാത് സരിന്‍ എന്നിവര്‍ക്കും അര്‍ജുന പുരസ്‌കാരം ഉണ്ട്.

    മികച്ച പരിശീലകര്‍ക്കുള്ള ദ്രോണാചാര്യ പുരസ്‌കാരം നാല് പേര്‍ക്കാണ്. ജീവന്‍ജ്യോത് സിങ് തേജ (ആര്‍ച്ചറി), മുഹമ്മദ് അലി ഖമര്‍ (ബോക്‌സിങ്), സുമ സിദ്ധാര്‍ഥ് ഷിരുര്‍ (പാര ഷൂട്ടിങ്), സുജീത് മാന്‍ (ഗുസ്തി).

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...