ചെല്‍സി അവരുടെ സൈനിങ്ങുകള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്ബ് അത്ലറ്റിക്കോ മാഡ്രിഡില്‍ നിന്നും ലോണില്‍ ജൊവാവോ ഫെലിക്സിനെ സ്വന്തമാക്കിയതിന് പിന്നാലെ ഇപ്പോഴിതാ ഷാക്തര്‍ ഡൊണെറ്റ്സ്കില്‍ നിന്നും യുക്രേനിയന്‍ താരം മിഖൈലോ മുഡ്രിക്കിനെ കൂടി ചെല്‍സി സ്വന്തം കൂടാരത്തിലേക്ക് എത്തിച്ചിരിക്കുകയാണ്.
മറ്റൊരു പ്രീമിയര്‍ ലീഗ് വമ്ബന്മാരായ ആഴ്സനല്‍ നോട്ടമിട്ടിരുന്ന താരമായിരുന്നു മുഡ്രിക്ക്. എന്നാല്‍ ചെല്‍സി ഈയൊരു റെയ്സില്‍ വിജയിക്കുകയായിരുന്നു.

