തിരുവനന്തപുരം: സംസ്ഥാനത്തിന്റെ മൊത്തം കട ബാധ്യത 3,32,291 കോടിയായി ഉയര്‍ന്നതായി സംസ്ഥാന സര്‍ക്കാര്‍ നിയമസഭയില്‍ അറിയിച്ചു.
2010-11 വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ നിലവില്‍ ഇരട്ടിയിലേറെയാണ് കടം വര്‍ധിച്ചത്. കോവിഡ് പ്രതിസന്ധിയാണ് കടം ഉയരാന്‍ കാരണമായതെന്ന് സര്‍ക്കാര്‍ അറിയിച്ചുചൂണ്ടിക്കാട്ടി.
അതേസമയം, സാമ്പത്തിക സ്ഥിതിയില്‍ ധവളപത്രം ഇറക്കില്ലെന്നും ബാധ്യതകള്‍ തുടര്‍ന്നു മുന്നോട്ട് പോക്കിന് തടസമാകില്ലെന്നുമാണ് ധനമന്ത്രിയുടെ വിശദീകരണത്തില്‍ പറയുന്നത്. ആഭ്യന്തര ഉല്പാദനം വളര്‍ച്ച രേഖപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. നികുതി പിരിവ് ഊര്‍ജിതമാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
ധനമന്ത്രി കെഎന്‍ ബാലഗോപാലിന് വേണ്ടി മന്ത്രി കെ രാധാകൃഷ്ണനാണ് സഭയില്‍ വിശദീകരണം നല്‍കിയത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തേക്കാള്‍ കടം കുറവാണെന്ന് മന്ത്രി വിശദീകരിച്ചു. കേരളത്തിന്റെ അവസ്ഥാ ശ്രീലങ്കയ്ക്ക് സമാനമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. എന്നാല്‍ ശ്രീലങ്കയുമായി സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി താരതമ്യം ചെയ്യരുതെന്ന് മന്ത്രി ആവശ്യപ്പെട്ടു.

