MORE

    സക്കീര്‍ നായിക്കിനെ ഒമാന്‍ നാടുകടത്തിയേക്കും; ഏറ്റെടുക്കാന്‍ ഇന്ത്യന്‍ ഏജന്‍സികള്‍

    Date:

    ന്യുഡല്‍ഹി: വിവാദ ഇസ്ലാമിക പ്രഭാഷകന്‍ സകീര്‍ നായിക്കിനെ ഒമാന്‍ നാടുകടത്തുമെന്ന് സൂചന. നായിക്കിനെ വിട്ടുകിട്ടാന്‍ ഇന്ത്യന്‍ ഏജന്‍സികള്‍ ഇതിനകം തന്നെ ഒമാനുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയായാണ്.

    ഈ മാസം ഒമാനില്‍ നടക്കുന്ന മതപ്രഭാഷണത്തിനായാണ് നായിക്കിനെ ക്ഷണിച്ചിരുന്നത്.

    റമദാനിലെ ഒന്നാം ദിനമായ ഈ മാസം 23നാണ് നായിക്കിന്റെ ആദ്യ പ്രഭാഷണം. ‘ദ ഖുറാന്‍ എ ഗ്ലോബല്‍ നെസ്സസിറ്റി’ എന്ന വിഷയത്തിലാണ് ആദ്യ പ്രഭാഷണം. ഒമാന്‍ വഖഫ് ആന്റ റിലിജിയസ് മന്ത്രാലയമാണ് ചടങ്ങ് നടത്തുന്നത്. മാര്‍ച്ച്‌ 25ന് സുല്‍ത്തന്‍ കബൂസ് യൂണിവേഴ്‌സിറ്റിയില്‍ വൈകിട്ടാണ് രണ്ടാമത്തെ പ്രഭാഷണം.

    നായിക്കിനെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി ഒരു ലീഗല്‍ സെല്‍ തന്നെ ഇന്ത്യയില്‍ നിന്നും ഒമാനില്‍ എത്തിയിട്ടുണ്ട്. വിഷയം വിദേശകാര്യ മന്ത്രാലയവും ഒമാനി അംബാസഡറെ ധരിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

    കള്ളപ്പണം ഇടപാട്, വിദ്വേഷ പ്രസംഗം തുടങ്ങി കുറ്റങ്ങളാണ് സകീര്‍ നായിക് ഇന്ത്യയില്‍ നേരിടുന്നത്. കേസെടുത്തതിന് പിന്നാലെ മലേഷ്യയിലേക്ക് കടക്കുന്ന അദ്ദേഹം 2017 മുതല്‍ അവിടെയാണ്. ഇദ്ദേഹത്തിന്റെ ഇസ്ലാമിക് റിസേര്‍ച് ഫൗണ്ടേഷനെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കഴിഞ്ഞ വര്‍ഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയം അഞ്ച് വര്‍ഷത്തേക്ക് വിലക്കിയിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...