MORE

    സജി ഗോപിനാഥിന് സാങ്കേതിക സര്‍വകലാശാലയുടെ അധിക ചുമതല നല്‍കാനാകില്ല; സര്‍ക്കാര്‍ ആവശ്യം തള്ളി ഗവര്‍ണര്‍

    Date:

    തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല വിസിയുടെ അധിക ചുമതല കേരള ഡിജിറ്റല്‍ സര്‍വകലാശാല വിസി സജി ഗോപിനാഥിന് നല്‍കാനാവില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

    സജി ഗോപിനാഥിന് അധികചുമതല നല്‍കണമെന്ന സര്‍ക്കാര്‍ ആവശ്യം ഗവര്‍ണര്‍ തള്ളി. സജി ഗോപിനാഥിന്‍റെ ഡിജിറ്റല്‍ സര്‍വകലാശാലയിലെ നിയമനം നിയമവിരുദ്ധമാണെന്ന് പറഞ്ഞ ഗവര്‍ണര്‍ എഞ്ചിനീയറിംഗ് മേഖലയിലെ മുതിര്‍ന്ന അധ്യാപകരുടെ പട്ടിക ആവശ്യപ്പെട്ടു.

    എ.പി.ജെ. അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ (കെ.ടി.യു) വൈസ് ചാന്‍സലറായുള്ള എം.എസ്. രാജശ്രീയുടെ നിയമനം സുപ്രീം കോടതി റദ്ദാക്കിയതിന് പിന്നാലെ ഡിജിറ്റല്‍ യൂണിവേഴ്സിറ്റി വി.സി ഡോ.സജി ഗോപിനാഥിന് കെ.ടി.യുവിന്‍റെ അധിക ചുമതല നല്‍കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതി വിധി വന്നയുടന്‍ ഡോ.രാജശ്രീ തന്‍റെ ഔദ്യോഗിക കാര്‍ തിരികെ നല്‍കി ഓഫീസ് വിട്ടിരുന്നു.

    സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ഗവര്‍ണര്‍ ഡോ. സജി ഗോപിനാഥിനും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വിസി മുബാറക് പാഷയ്ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. നേരത്തെ സംസ്ഥാനത്തെ ഒമ്ബത് സര്‍വകലാശാലകളിലെ വി.സിമാര്‍ക്ക് ഗവര്‍ണര്‍ നോട്ടീസ് നല്‍കിയിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...