കഴുത്തിന് പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മന്ത്രി വീണാ ജോര്‍ജ് ആശുപത്രി വിട്ടു. പുലര്‍ച്ചെ നാല് മണിക്ക് കാര്‍ മാര്‍ഗം തിരുവനന്തപുരത്തേക്ക് മടങ്ങി. നില കൂടുതല്‍ മെച്ചപ്പെട്ട സാഹചര്യത്തിലാണ് നടപടി. ഇന്നലെ രാത്രി ഓണ്‍ലൈനായി മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരുകയായിരുന്നു. നില കൂടുതല്‍ മെച്ചപ്പെട്ടു എന്ന് മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തി. ഡിസ്ചാര്‍ജ് മന്ത്രി ആവശ്യപ്പെടുകയും ചെയ്തിരുന്നു. തിരുവനന്തപുരത്ത് തുടര്‍ ചികിത്സ നല്‍കാനാണ് തീരുമാനം. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐ.സി.യുവിലായിരുന്നു മന്ത്രിക്ക് ചികിത്സ നടത്തിയിരുന്നത്. രക്തസമ്മര്‍ദ്ദം ഉള്‍പ്പെടെ സാധാരണ നിലയിലേക്ക് എത്തുന്നുണ്ട് എന്നാണ് ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നത്.

