MORE

    സര്‍ക്കാരിനെ പിരിച്ചുവിടാന്‍ ഗവര്‍ണര്‍ ആവശ്യപ്പെടണം; കെ സുധാകരന്‍

    Date:

    തിരുവനന്തപുരം: ഗവര്‍ണറും സര്‍ക്കാറും തമ്മില്‍ പോര് തുടരുന്ന ഘട്ടത്തില്‍ പുതിയ നീക്കവുമായി കോണ്‍ഗ്രസ്. ഗവര്‍ണറെ അനുകൂലിച്ചാണ് കെപിസിസി പ്രസിഡന്റ് കെ.

    സുധാകരന്‍ രംഗത്തെത്തിയത്. വളരെ ഗൗരവമുള്ള വിഷയയമാണ് ഗവര്‍ണര്‍ ഉന്നയിച്ചതെന്ന് പറഞ്ഞ സുധാകരന്‍ ഈ സര്‍ക്കാരിനെ പിരിച്ചുവിടാന്‍ കേന്ദ്രത്തോട് പറയണമെന്നും ആവശ്യപ്പെട്ടു.

    ‘സ്വര്‍ണക്കടത്തില്‍ കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണങ്ങള്‍ ഗവര്‍ണര്‍ അംഗീകരിക്കുകയാണ്. തെറ്റ് തിരുത്താത്ത സര്‍ക്കാരിനെ പിരിച്ചു വിടണ്ടേ..ഗവര്‍ണര്‍ ഇത് ആവശ്യപ്പെടണം. അന്വേഷണമെങ്കിലും ആവശ്യപ്പെട്ടില്ലെങ്കില്‍ ഗവര്‍ണറുടേത് വെറും കളിപ്പീരായിരിക്കും. ഒരു വശത്ത് മാറിയിരുന്ന് പറഞ്ഞാല്‍ പോര. സര്‍ക്കാരുമായി തെറ്റിയപ്പോഴാണ് ചെയ്തതൊക്കെ തെറ്റാണെന്ന് ഗവര്‍ണര്‍ക്കും തോന്നിയത്. ഗവര്‍ണറെ ആക്ഷേപിക്കുന്നത് ജനാധിപത്യ വിരുദ്ധം തന്നെയാണ്. സര്‍ക്കാരിന് വേണ്ടി വിസിമാരെ നിയമിച്ചപ്പോള്‍ കോണ്‍ഗ്രസ് ഗവര്‍ണറെ എതിര്‍ത്തിരുന്നു. കോണ്‍ഗ്രസാണ് ഭരിച്ചതെങ്കില്‍ ഈ തെറ്റ് ചെയ്യില്ലായിരുന്നു.’- സുധാകരന്‍ പറഞ്ഞു.

    എന്നെ കാവി വത്ക്കരിക്കാന്‍ നോക്കണ്ട, ഞങ്ങളുടെ ശത്രു ബിജെപി തന്നെയാണ്. സിപിഎം എന്ന ഈര്‍ക്കിള്‍ പാര്‍ട്ടി ഇവിടെ മാത്രമല്ലേ ഉള്ളൂ. ഉത്തരേന്ത്യയിലെ സാഹചര്യമല്ല കേരളത്തില്‍, കേരളത്തില്‍ സംസ്ഥാന നയം നോക്കിയെ കോണ്‍ഗ്രസിന് നില്‍ക്കാന്‍ പറ്റൂ എന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...