MORE

    സര്‍ക്കാര്‍ ഓഫീസുകളിലും സ്ഥാപനങ്ങളിലും വിജിലന്‍സിന്റെ മിന്നല്‍ പരിശോധന; കണക്കില്‍ പെടാത്ത 1.12 കോടി രൂപ പിടിച്ചെടുത്തു

    Date:

    ചെന്നൈ: സര്‍ക്കാര്‍ ഓഫീസുകളിലും സ്ഥാപനങ്ങളിലും മിന്നല്‍ റെയ്ഡുമായി തമിഴ്നാട് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ഡിപ്പാര്‍ട്ട്മെന്റ്.

    തമിഴ്‌നാട്ടില്‍ 16ഓളം വകുപ്പുകളിലെ 27 സ്ഥാപനങ്ങളിലാണ് റെയ്ഡ് നടത്തിയത്. കണക്കില്‍ പൊടത്ത 1.12 കോടിയാണ് വിവിധ ഓഫീസുകളിലും സ്ഥാപനങ്ങളില്‍ നിന്നുമായി പിടിച്ചെടുത്തത്. ഇതില്‍ 75 ലക്ഷം രൂപ തിരുവാരൂര്‍ ഹൈവേ വകുപ്പിന്റെ ഗസ്റ്റ് ഹൗസില്‍ നിന്നാണ് പിടിച്ചെടുത്തത്.

    തിരുവാരൂരിലെ ഡിവിഷണല്‍ എന്‍ജിനീയറുടെ ഓഫീസില്‍ നിന്ന് 75 ലക്ഷം രൂപയും, നാമക്കല്‍ ഹൈവേ അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസില്‍ നിന്ന് 8.87 ലക്ഷം രൂപയും പിടിച്ചെടുത്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വില്ലുപുരം കൃഷി ഓഫീസിലെ അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസില്‍ നടത്തിയ പരിശോധനയില്‍ 4.26 ലക്ഷം രൂപ പിടിച്ചെടുത്തു.

    വിരുദനഗറില്‍ ഗ്രാമവികസന വകുപ്പിന്റെ ഓഫീസില്‍ നടത്തിയ റെയ്ഡില്‍ 6.67 ലക്ഷം രൂപ പിടിച്ചെടുത്തു. തിരുനെല്‍വേലി, വിരുദനഗര്‍ തുടങ്ങിയ ഇടങ്ങളിലെ എല്ലാം ഓഫീസുകളില്‍ പരിശോധന തുടരുകയാണ്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...