MORE

    സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയണം: മെഹബൂബ മുഫ്തിക്ക് രണ്ടാമതും നോട്ടീസ് അയച്ചു

    Date:

    ശ്രീനഗര്‍: മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തിയോട് സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് ജമ്മു കശ്മീര്‍ ഭരണകൂടം.

    രണ്ട് വര്‍ഷത്തിനുള്ളില്‍ ബംഗ്ലാവ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് രണ്ടാമത്തെ നോട്ടീസാണ് നല്‍കുന്നത്. ഒക്ടോബര്‍ 15-നാണ് ശ്രീനഗറിലെ വിഐപി എന്‍ക്ലേവായ ഗുപ്കര്‍ റോഡിലെ ഫെയര്‍വ്യൂ ബംഗ്ലാവ് ഒഴിയമണെന്ന് ആവശ്യപ്പെട്ട് ഡെപ്യൂട്ടി ഡയറക്ടര്‍ (ജെ&കെ എസ്റ്റേറ്റ്‌സ് വകുപ്പ്) നോട്ടീസ് നല്‍കിയത്.

    സുരക്ഷയോടുകൂടിയ ബദല്‍ സംവിധാനം ഒരുക്കാമെന്ന് അറിയിച്ചുകൊണ്ടാണ് നോട്ടീസ് നല്‍കിയത്.നോട്ടീസ് ലഭിച്ചിട്ടുണ്ടെന്ന് മെഹബൂബ സ്ഥിരീകരിച്ചെങ്കിലും ബദല്‍ താമസ സൗകര്യം സ്വീകരിക്കണമോയെന്ന കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ല. കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്ബ് ഫെയര്‍വ്യൂവില്‍ നിന്ന് പുറത്താക്കാനുള്ള നോട്ടീസ് ലഭിച്ചെന്നും നോട്ടീസ് പ്രതീക്ഷിച്ചതാണെന്നും മെഹബൂബ പറഞ്ഞു.

    നോട്ടീസിനെതിരെ കോടതിയില്‍ പോകണോ എന്ന കാര്യം നിയമ വിദഗ്ധരുമായി ആലോചിക്കുമെന്ന് പിഡിപി അധ്യക്ഷ പറഞ്ഞു. തനിക്ക് താമസിക്കാന്‍ കഴിയുന്ന ഒരു സ്ഥലം സ്വന്തമായി ഇല്ല. തീരുമാനിക്കുന്നതിന് മുമ്ബ് നിയമ വിദഗ്ധരുമായി കൂടിയാലോചന ന
    ടത്തേണ്ടതുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 2015ല്‍ മെഹബൂബയുടെ പിതാവ് അന്തരിച്ച മുഫ്തി മുഹമ്മദ് സയീദ് ബിജെപി പിന്തുണയോടെ മുഖ്യമന്ത്രിയായതോടെയാണ് ഫെയര്‍വ്യൂ നവീകരിച്ചത്.

    2019 ഓഗസ്റ്റില്‍ പ്രത്യേക പദവി റദ്ദാക്കിയതിനെ തുടര്‍ന്ന് മുന്‍ മുഖ്യമന്ത്രിമാര്‍ക്കും മന്ത്രിമാര്‍ക്കും കുടിയൊഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.2020-ല്‍ ഗുലാം നബി ആസാദും ഒമര്‍ അബ്ദുള്ളയും തങ്ങളുടെ സര്‍ക്കാര്‍ ബംഗ്ലാവുകള്‍ ഒഴിഞ്ഞു. ആസാദ് ഗുപ്കര്‍ റോഡിലെ ജമ്മു കശ്മീര്‍ ബാങ്ക് ഗസ്റ്റ്ഹൗസിലാണ് താമസിക്കുന്നത്. ഇവിടെയാണ് ഒമറുടേയും താമസം. 1990 കളില്‍ ബിഎസ്‌എഫിന്റെ ചെയ്യല്‍ കേന്ദ്രമായിരുന്നു ഫെയര്‍വ്യൂ ബംഗ്ലാവ്. എന്നാല്‍, അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഫാറൂഖ് തന്റെ ചീഫ് സെക്രട്ടറി അശോക് ജെയ്റ്റ്ലിക്ക് താമസിക്കാനായി അനുവദിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...