MORE

    സര്‍വകലാശാല നിയമ ഭേദഗതി ബില്‍ നിയമസഭ ഇന്ന് പരിഗണിക്കും

    Date:

    സര്‍വ്വകലാശാലാ വി സി നിയമനത്തില്‍ ചാന്‍സിലര്‍ എന്ന നിലയിലുള്ള ഗവര്‍ണറുടെ അധികാരം നിയന്ത്രിക്കുന്ന സര്‍വകലാശാല നിയമ ഭേദഗതി ബില്‍ നിയമസഭ ഇന്ന് പരിഗണിക്കും.

    സെര്‍ച്ച്‌ കമ്മിറ്റി അംഗങ്ങളുടെ എണ്ണം മൂന്നില്‍ നിന്ന് അഞ്ചാക്കി ഉയര്‍ത്തുന്നതാണ് ബില്ലിലെ പ്രധാന ഭേദഗതി.
    സര്‍ക്കാരുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇടഞ്ഞു നില്‍ക്കുന്നതിനിടയാണ്, സര്‍വകലാശാല നിയമ ഭേദഗതി ബില്‍ ഇന്ന് നിയമസഭയിലെത്തുന്നത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു നിയമ ഭേദഗതി സഭയില്‍ അവതരിപ്പിക്കും. വിസി നിയമനത്തിന് നിലവിലുള്ള മൂന്ന് അംഗ സെര്‍ച്ച്‌ കമ്മിറ്റിക്ക് പകരം സര്‍ക്കാറിന് നിയന്ത്രണമുള്ള അഞ്ച് അംഗ സമിതി വരും. നിലവില്‍ ഗവര്‍ണറുടെയും യുജിസിയുടേയും സര്‍വകലാശാലയുടേയും നോമിനികള്‍ മാത്രമാണ് സമിതിയിലുള്ളത്. പുതുതായി വരുന്ന രണ്ട് അംഗങ്ങളില്‍ ഒരാള്‍ സര്‍ക്കാര്‍ നോമിനിയായിരിക്കും. പിന്നെ വരുന്ന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനാകും സെര്‍ച്ച്‌ കമ്മിറ്റി കണ്‍വീനര്‍. ഇതോടെ, സമിതിയില്‍ ഭൂരിപക്ഷമുള്ള സര്‍ക്കാറിന്, ഗവര്‍ണറുടെ എതിര്‍പ്പ് മറികടന്ന് ഇഷ്ടമുള്ളയാളെ വി സിയാക്കാം. വി സിമാരുടെ പ്രായപരിധി 60 ല്‍ നിന്ന് 65 ആക്കി ഉയര്‍ത്തുന്നതാണ് മറ്റൊരു ഭേദഗതി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...