മുംബൈ: സല്‍മാന്‍ ഖാന്‍ നായകനാവുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കിസി കാ ഭായ് കിസി കി ജാന്‍’. ഫര്‍ഹദ് സംജി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നടി ശ്വേത തിവാരിയുടെ മകള്‍ പാലക് തിവാരിയും ഈ അഭിനയിക്കുന്നുണ്ട്.
സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് പാലക് തിവാരി നല്‍കിയ ഒരു അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.
സല്‍മാന്റെ സെറ്റില്‍ സ്ത്രീകള്‍ക്ക് ഇറക്കം കൂടിയ കഴുത്തുള്ള വസ്ത്രം ധരിക്കാന്‍ അനുവാദമില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പാലക് തിവാരി. എല്ലാവരും വൃത്തിയായി വസ്ത്രം ധരിക്കണമെന്ന് സല്‍മാന് നിര്‍ബന്ധമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
പാലക് തിവാരിയുടെ വാക്കുകള്‍ ഇങ്ങനെ;
‘സല്‍മാന്‍ ഖാന്റെ സെറ്റില്‍ സ്ത്രീകളുടെ വസ്ത്രത്തിന്റെ കഴുത്ത് നെഞ്ചിന് മുകള്‍ ഭാഗത്ത് ആയിരിക്കണം. പലര്‍ക്കും ഇതിനെക്കുറിച്ച് അറിയുമെന്ന് തോന്നുന്നില്ല. തന്റെ സെറ്റിലെ എല്ലാ സ്ത്രീകളും പെണ്‍കുട്ടികളും ശരീരം മറച്ചിരിക്കണമെന്നാണ് സല്‍മാന്‍ പറയുന്നത്.

