MORE

    ‘സഹകരണ പ്രസ്ഥാനം കേരളത്തിന്റെ കരുത്ത്‌ ; കേന്ദ്ര ലക്ഷ്യം പകല്‍പോലെ വ്യക്തമാണെന്ന് തോമസ് ഐസക്

    Date:

    കേരളത്തിന്റെ കരുത്താണ്‌ സഹകരണ പ്രസ്ഥാനമെന്നും അതിനെ തകര്‍ക്കുകവഴി കേരളത്തെ തകര്‍ക്കാനാണ്‌ ഇ ഡിയുടെയും കേന്ദ്രത്തിന്റെയും നോട്ടമെന്നും മുൻ ധനകാര്യ മന്ത്രി തോമസ് ഐസക് .

    സഹകരണ സംഘങ്ങളിലേക്ക്‌ കടന്നുകയറുന്ന കേന്ദ്ര ഏജൻസികള്‍ അകമ്ബടിയായി സായുധ സൈന്യത്തെയും മാധ്യപടയെയും ഒപ്പം കൂട്ടുന്നതിലെ ലക്ഷ്യം പകല്‍പോലെ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു .

    കള്ളപ്പണം വെളുപ്പിക്കല്‍ പണി സഹകരണ ബാങ്കുകള്‍ക്കില്ല. നിക്ഷേപകന്റെ കെവൈസി വിവരങ്ങള്‍മാത്രം സഹകരണ ബാങ്കുകള്‍ ഉറപ്പാക്കേണ്ടതുണ്ട്‌. നിക്ഷേപ തുകയുടെ സ്രോതസ്‌ അന്വേഷിക്കാനുള്ള അധികാരമില്ല. വിവരങ്ങള്‍ സമാഹരിക്കേണ്ട ചുമതലയുമില്ല. ഇതെല്ലാം മറച്ചുവച്ചാണ്‌ കള്ളപ്പണം തെരയാൻ എന്നപേരില്‍ സഹകരണ ബാങ്കുകളിലേക്ക്‌ കടന്നുകയറുന്നത്‌.

    രാജ്യത്തെ കള്ളപ്പണം ഇടപാടുകളെല്ലാം വാണിജ്യ ബാങ്കുകളിലൂടെയാണ്‌ നടക്കുന്നതെന്ന യാഥാര്‍ഥ്യം വിവിധ സ്വതന്ത്ര ഏജൻസികള്‍ പുറത്തുകൊണ്ടുവന്നു. രാജ്യത്തിനുപുറത്തേയ്‌ക്കുപോകുന്ന ഈ കള്ളപ്പണം വെളുത്ത പണമാക്കി മൗറീഷ്യസിലേയും മറ്റും ബാങ്കുകളിലൂടെ അദാനിമാരുടെ കമ്ബനികളിലെത്തുന്നു. ഇക്കാര്യങ്ങളിലൊന്നും കേന്ദ്ര ഭരണാധികാരികള്‍ക്കോ ഏജൻസികള്‍ക്കോ വേവലാതിയില്ലെന്നും തോമസ് ഐസക് പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...