തിരുവനന്തപുരം : സാങ്കേതിക സര്‍വ്വകലാശാലയില്‍ താല്‍ക്കാലിക ജീവനക്കാരുടെ നിയമനത്തിനായി രജിസ്ട്രാര്‍ ഇറക്കിയ വിജ്ഞാപനം ഗവര്‍ണര്‍ മരവിപ്പിച്ചു.
വിസിയുടെ അറിവോ സമ്മതമോ കൂടാതെ വിജ്ഞാപനം ഇറക്കിയതും നിയമനം തടയണമെന്നാവശ്യപ്പെട്ടുള്ള പരാതികള്‍ കണക്കിലെടുത്തുമാണ് തീരുമാനം. സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് മാത്രമേ താല്‍ക്കാലിക നിയമനങ്ങള്‍ നടത്താവൂ എന്നാണ് ഗവര്‍ണ്ണറുടെ നിര്‍ദ്ദേശം. രജിസ്ട്രാര്‍ കൃത്യവിലോപം കാണിയിട്ടുണ്ടെങ്കില്‍ അച്ചടക്കനടപടി സ്വീകരിക്കാനും ഗവര്‍ണര്‍ കെടിയു വൈസ് ചാന്‍സിലര്‍ക്ക് നിര്‍ദ്ദേശം നല്കി.

