MORE

    സിഗ്നലില്‍ ഹോണ്‍ മുഴക്കിയതിന് സര്‍ക്കാര്‍ ജീവനക്കാരന് മര്‍ദനം

    Date:

    തിരുവനന്തപുരം: ട്രാഫിക് സിഗ്നലില്‍ ഹോണ്‍ മുഴക്കിയെന്നാരോപിച്ച്‌ തിരുവനന്തപുരത്ത് സര്‍ക്കാര്‍ ജീവനക്കാരന് ക്രൂരമര്‍ദ്ദനം.

    നെയ്യാറ്റിന്‍കര സ്വദേശി പ്രദീപനാണ് നിറമണ്‍കരയില്‍വെച്ച്‌ മര്‍ദ്ദനമേറ്റത്. രണ്ട് സ്കൂട്ടര്‍ യാത്രക്കാരാണ് പ്രദീപനെ ആക്രമിച്ചത്. പരാതി നല്‍കി രണ്ട് ദിവസം കഴിഞ്ഞിട്ടും പോലീസ് ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പ്രദീപന്‍ ആരോപിച്ചു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

    കേശവദാസപുരത്തെ രാസവള ഗുണനിലവാര പരിശോധനാ ലാബിലെ വാച്ച്‌മാനായ പ്രദീപ് ജോലി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുമ്ബോഴാണ് സംഭവം. നിറമണ്‍കരയിലെ ട്രാഫിക് സിഗ്നലില്‍ വാഹനം നിര്‍ത്തിയപ്പോള്‍ മുന്നിലുണ്ടായിരുന്ന സ്കൂട്ടര്‍ യാത്രക്കാരാണ് പ്രദീപനെ ആക്രമിച്ചത്.

    പിറകിലെ വാഹനത്തില്‍ നിന്ന് ഹോണ്‍ മുഴക്കിയപ്പോള്‍ സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കള്‍ ഹോണ്‍ മുഴക്കിയത് താനാണോ എന്ന് ചോദിച്ച്‌ പ്രദീപന്‍റെ അടുത്തേക്ക് ഓടിയെത്തി. ഹോണ്‍ മുഴക്കിയത് താനല്ലെന്ന് പറഞ്ഞെങ്കിലും യുവാക്കള്‍ അത് ചെവിക്കൊണ്ടില്ലെന്നും അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്ന് പ്രദീപന്‍ പറഞ്ഞു.

    പ്രദീപന്‍ നിലത്തുവീണെങ്കിലും യുവാക്കള്‍ മര്‍ദ്ദനം തുടര്‍ന്നു. വായ്ക്കുള്ളില്‍ ഗുരുതരമായി പരിക്കേറ്റ പ്രദീപനെ സംഭവത്തിന് ദൃക്സാക്ഷികളായവരാണ് ആശുപത്രിയിലെത്തിച്ചത്. ഉടന്‍ കരമന പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയെങ്കിലും പ്രതികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഇക്കാര്യത്തില്‍ പൊലീസ് കേസെടുത്തിട്ടുപോലുമില്ലെന്നും പ്രദീപന്‍ ആരോപിച്ചു. പൊലീസ് നടപടി സ്വീകരിക്കാതെ വന്നപ്പോള്‍ പ്രദീപ് തന്നെ സമീപത്തെ കടയിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുകയായിരുന്നു

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...