നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ സിസേറിയന് പിന്നാലെ കുഞ്ഞ് മരിച്ച സംഭവത്തില്‍ ഡോക്ടറെ സസ്‌പെന്റ് ചെയ്തതില്‍ പ്രതിഷേധവുമായി ഡോക്ടര്‍മാര്‍.ഇന്നും ആശുപത്രിയില്‍ ഒപി ബഹിഷ്‌കരിക്കാനാണ് ഡോക്ടര്‍മാരുടെ തീരുമാനം.
പ്രതിഷേധത്തെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയകള്‍ നിര്‍ത്തിവയ്ക്കും, പുതിയ അഡ്മിഷന്‍ എടുക്കില്ല. കൂടാതെ റഫറല്‍ അഡ്മിഷനും സ്വീകരിക്കില്ല എന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

