MORE

    സുധാകരന്‍ ഖേദം പ്രകടിപ്പിച്ചു, ആ അധ്യായം അവസാനിച്ചു’; വിവാദ പരാമര്‍ശങ്ങളില്‍ കെ.സി വേണുഗോപാല്‍

    Date:

    ന്യൂഡല്‍ഹി: വിവാദപ്രസ്താവനകളില്‍ കെ. സുധാകരന്‍ ഖേദം പ്രകടിപ്പിച്ചെന്നും അതോടെ ആ അധ്യായം അവസാനിച്ചെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍.

    പരസ്യമായി അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. പറഞ്ഞത് വാക്കുപിഴയാണെന്നും വേണുഗോപാല്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

    നെഹ്‌റുവിന്റെ വിശാലമായ ജനാധിപത്യ വീക്ഷണത്തെ കുറിച്ച്‌ പറയുമ്ബോള്‍ പറ്റിയ വാക്കുപിഴയാണ്. ആര്‍.എസ്.എസിനോട് സന്ധിചെയ്യാത്ത ഒരേയൊരു പാര്‍ട്ടിയേ ദേശീയതലത്തിലുള്ളൂ. അത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ്. ആര്‍.എസ്.എസിനെതിരെ ശക്തമായ നിലപാടാണ് കോണ്‍ഗ്രസ് എന്നും എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

    ”സുധാകരന്‍റെ പ്രസ്താവനയില്‍ ലീഗിന് ആശയക്കുഴപ്പം ഉണ്ടായതില്‍ അവരെ കുറ്റപ്പെടുത്താനാകില്ല. സുധാകരനെതിരെ എം.പിമാര്‍ ദേശീയ നേതൃത്വത്തിന് കത്തയച്ചതായി എന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല.”

    ആര്‍.എസ്.എസ് ശാഖയ്ക്ക് സംരക്ഷണം കൊടുത്തെന്നു പറഞ്ഞത് സുധാകരന്‍ സംഘടനാ കോണ്‍ഗ്രസിലുള്ളപ്പോള്‍ നടന്ന കാര്യമാണ്. 50 കൊല്ലം മുമ്ബുള്ള കാര്യമാണത്. അദ്ദേഹം വേറൊരു പാര്‍ട്ടിയിലുള്ളപ്പോള്‍ നടത്തിയ കാര്യത്തെ കോണ്‍ഗ്രസുമായി കൂട്ടിച്ചേര്‍ക്കുന്നതെന്തിനാണ്? ആ കാലത്തെ അനുഭവം സ്മരിക്കുമ്ബോള്‍ പറഞ്ഞതാണ്. ഇതൊക്കെ പറയുന്ന സി.പി.എം വാജ്‌പേയി, അദ്വാനി എന്നിവരെ അത്താഴ വിരുന്ന് ഊട്ടിയിട്ടുണ്ടെന്നും വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...