MORE

    സുബ്രഹ്‌മണ്യം സ്വാമിയുടെ ഹര്‍ജി കനത്ത പിഴ ചുമത്തി തള്ളണം; ബിനോയ് വിശ്വം

    Date:

    ന്യൂഡല്‍ഹി: ഭരണഘടനാ മൂല്യങ്ങള്‍ തിരുത്താനുള്ള പ്രവണതകള്‍ മുളയിലേ നുള്ളണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ നേതാവും രാജ്യസഭാംഗവുമായ ബിനോയ് വിശ്വം സുപ്രീം കോടതിയെ സമീപിച്ചു.

    ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാംഗം സുബ്രഹ്മണ്യന്‍ സ്വാമി സമര്‍പ്പിച്ച ഹര്‍ജി തള്ളണമെന്നാവശ്യപ്പെട്ടാണ് ബിനോയ് വിശ്വം സുപ്രീം കോടതിയെ സമീപിച്ചത്. സോഷ്യലിസവും മതേതരത്വവും ഭരണഘടനയുടെ അന്തര്‍ലീനമായ അടിസ്ഥാന സ്വഭാവമാണെന്ന് അദ്ദേഹം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

    സുബ്രഹ്മണ്യന്‍ സ്വാമി സമര്‍പ്പിച്ച ഹര്‍ജി കനത്ത പിഴ ചുമത്തി തള്ളണമെന്നാണ് ബിനോയ് വിശ്വം ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മതനിരപേക്ഷത ഭരണഘടനയില്‍ നിന്ന് നീക്കം ചെയ്യണമെന്ന ആവശ്യം മതത്തിന്‍റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടി വോട്ട് തേടുന്നതിനാണ്. നിലവില്‍ മതത്തിന്‍റെ പേരില്‍ വോട്ട് ചോദിക്കുന്നത് രാജ്യത്ത് നിരോധിച്ചിട്ടുണ്ട്. ഇത് മറികടക്കാനാണ് സുബ്രഹ്മണ്യന്‍ സ്വാമി ശ്രമിക്കുന്നതെന്നും ബിനോയ് വിശ്വം ഹര്‍ജിയില്‍ ആരോപിക്കുന്നു.

    കേശവാനന്ദ ഭാരതി കേസില്‍ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവം മാറ്റാന്‍ പാര്‍ലമെന്‍റിന് അധികാരമില്ലെന്ന് സുപ്രീം കോടതി വിധിച്ചതാണ്. മതേതരത്വവും സോഷ്യലിസവും ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന സവിശേഷതയാണ്. സുപ്രീം കോടതിയുടെ വിവിധ വിധിന്യായങ്ങളില്‍ ഇത് ശരിവച്ചിട്ടുണ്ട്. അതിനാല്‍ ഭരണഘടനാ ഭേദഗതിയിലൂടെ മതേതരത്വവും സോഷ്യലിസവും ഭരണഘടനയുടെ ആമുഖത്തില്‍ ഉള്‍പ്പെടുത്തിയതില്‍ തെറ്റില്ലെന്നും ബിനോയ് വിശ്വം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. ബിനോയ് വിശ്വത്തിന്റെ കക്ഷി ചേരല്‍ അപേക്ഷ അഭിഭാഷകന്‍ ശ്രീറാം പാറക്കാട്ടാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...