MORE

    സുരേഷ് ഗോപിക്കെതിരെ ജാമ്യമില്ലാ വകുപ്പ്, രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പില്‍ കേസെടുത്ത് പൊലീസ്

    Date:

    ചുമത്തിയിരിക്കുന്നത്. രണ്ട് വര്‍ഷം വരെ തടവോ, പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്.

    വൈകുന്നേരത്തോടെ മാധ്യമപ്രവര്‍ത്തകര്‍ തന്നെ ലൈംഗികച്ചുവയോടെയല്ല സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയുടെ മേല്‍ സ്പര്‍ശിക്കുന്നത് എന്ന നിലപാടില്‍ എത്തിക്കഴിഞ്ഞു. അങ്ങിനെയിരിക്കെയാണ് ശക്തമായ വകുപ്പ് ഉപയോഗിച്ച്‌ കേസെടുത്തിരിക്കുന്നത്. ഈ കേസ് വെച്ച്‌ സുരേഷ് ഗോപിയെ രാഷ്‌ട്രീയമായി വേട്ടയാടാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അതിന് അനുവദിക്കില്ലെന്ന് ബിജെപി നേതാവ് സുരേന്ദ്രനും ശോഭസുരേന്ദ്രനും വ്യക്തമാക്കിയിരുന്നു.

    മാധ്യമപ്രവര്‍ത്തകയ്‌ക്ക് അസ്വസ്ഥതയുണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമചോദിക്കുന്നതായി സുരേഷ് ഗോപി വ്യക്തമാക്കിയതായിരുന്നു. എന്നാല്‍ സുരേഷ് ഗോപിയുടേത് വിശദീകരണം മാത്രമാണെന്നും മാപ്പ് പറച്ചില്‍ അല്ലെന്നും ചൂണ്ടിക്കാട്ടിയാണ് മാധ്യമപ്രവര്‍ത്തക നിയമ നടപടിയുമായി മുന്നോട്ട് പോയത്.

    അസാധാരണമായ തിടുക്കത്തോടെ വനിതാകമ്മീഷനും ഈ പ്രശ്നത്തില്‍ പൊലീസിനോട് വിവരങ്ങള്‍ ആരാഞ്ഞിട്ടുണ്ട്. ഇടത് മന്ത്രിസഭയിലെ വനിതാ മന്ത്രിമാരായ ബിന്ദുവും വീണാ ജോര്‍ജ്ജും പ്രതികരിച്ചിരുന്നു. പൊതുവെ മാധ്യമങ്ങളില്‍ ഇത് സജീവ വാര്‍ത്തയാക്കി നിര്‍ത്താനുള്ള ശ്രമമാണ് ഇടത് പക്ഷ ക്യാമ്ബുകളില്‍ നിന്നും കണ്ടത്. മാപ്പു പറഞ്ഞതോടെ പ്രശ്നം അവസാനിച്ചെന്ന് രമേശ് ചെന്നിത്തലയും ബിജെപി നേതാവ് സുരേന്ദ്രനും പ്രതകരിച്ചിട്ടും അതിനെ മറികടന്ന് പ്രശ്നം പൊലിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.സുരേഷ് ഗോപി മാപ്പ് പറഞ്ഞുകഴിഞ്ഞു. ആ മാപ്പ് പോരാ എന്ന് പറഞ്ഞ് സുരേഷ് ഗോപിയെ വേട്ടയാടാന്‍ ശ്രമിക്കുന്ന സൈബര്‍ വെട്ടുകിളിക്കൂട്ടത്തെ പിന്തുണയ്‌ക്കണോ എന്ന് നമ്മള്‍ ചിന്തിക്കണമെന്ന് മാധ്യമപ്രവര്‍ത്തക സുജയ പാര്‍വ്വതി പറഞ്ഞു.

    സംഭവത്തില്‍ ഇന്ന് രാവിലെയാണ് മാധ്യമപ്രവര്‍ത്തക കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. ഈ പരാതി പിന്നീട് നടക്കാവ് പൊലീസിന് കൈമാറി. സുരേഷ് ഗോപി സ്ത്രീത്വത്തെ അപമാനിച്ചുവെന്നും മോശം ഉദ്ദേശത്തോടെ പെരുമാറിയെന്നുമാണ് മാധ്യമപ്രവര്‍ത്തക പരാതിയില്‍ ആരോപിച്ചത്. സംഭവം അന്വേഷിക്കുമെന്ന് വ്യക്തമാക്കിയ കമ്മീഷണര്‍ പരാതി നടക്കാവ് പൊലീസിന് കൈമാറുകയായിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...