MORE

    “സുരേഷ് ഗോപിയുടെ ശക്തന്‍ മാര്‍ക്കറ്റ് നവീകരണ പദ്ധതി അട്ടിമറിക്കാന്‍ ശ്രമം”; ബിജെപി

    Date:

    തൃശൂര്‍ : മുൻ എംപിയും നടനുമായ സുരേഷ് ഗോപി ശക്തന്‍ മാര്‍ക്കറ്റിനായി അനുവദിച്ച ഒരു കോടി രൂപയുടെ വികസന പദ്ധതി അട്ടിമറിക്കാന്‍ തൃശൂര്‍ കോര്‍പറേഷൻ ശ്രമിക്കുന്നെന്ന് ബിജെപിയുടെ ആരോപണം.

    എന്നാല്‍, പ്രഖ്യാപിച്ച പദ്ധതി അതുപോലെ തന്നെ നടപ്പാക്കുമെന്നും ബിജെപിയുടെ പരാതിയില്‍ വസ്തുതയില്ലെന്നും കോര്‍പറേഷന്‍ നേതൃത്വം വ്യക്തമാക്കി.

    ശക്തന്‍ മാര്‍ക്കറ്റിന്റെ വികസനത്തിനായി എംപി ഫണ്ടില്‍നിന്ന് ഒരു കോടി രൂപ സുരേഷ് ഗോപി അനുവദിച്ചിരുന്നു. പുതിയ കുടിവെള്ള ടാങ്കുകളും ശുചിമുറിയും നിര്‍മിക്കാനായിരുന്നു പദ്ധതി. രണ്ടു കെട്ടിടങ്ങളാണ് ഇതിനു വേണ്ടി നിര്‍മിക്കേണ്ടത്. ഒരു കെട്ടിടത്തിന്റെ പണി പകുതി പൂര്‍ത്തിയായി. അടുത്ത കെട്ടിടം വേണ്ടെന്ന് കരാറുകാരനോട് കോര്‍പറേഷന്‍ നേതൃത്വം പറഞ്ഞെന്നാണ് ബിജെപിയുടെ ആരോപണം.

    ബിജെപി ജില്ലാ ഭാരവാഹികളും കൗണ്‍സിലര്‍മാരും മാര്‍ക്കറ്റില്‍ എത്തി ഇക്കാര്യം അന്വേഷിക്കുകയും ചെയ്തു. എന്നാല്‍, ബിജെപിയുടെ ആരോപണങ്ങള്‍ കോര്‍പറേഷന്‍ നേതൃത്വം നിഷേധിച്ചു. രണ്ടു കെട്ടിടങ്ങളും പണിയും. ബിജെപിയുടെ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണ്. പദ്ധതിയുടെ എസ്റ്റിമേറ്റ് പ്രകാരം കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും കോര്‍പറേഷന്‍ നേതൃത്വം വ്യക്തമാക്കി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...