MORE

    ‘സുവര്‍ണ ത്രോ’; വീണ്ടും ചരിത്രം കുറിച്ച്‌ നീരജ് ചോപ്ര; ഡയമണ്ട് ലീഗ് ഫൈനലില്‍ കിരീടം നേടി ഇന്ത്യയുടെ അഭിമാനം

    Date:

    സൂറിക്: ഡയമണ്ട് ലീഗ് ഫൈനലില്‍ സ്വര്‍ണത്തിലേക്ക് ജാവലിനെറിഞ്ഞ് ഇന്ത്യയുടെ അഭിമാനം നീരജ് ചോപ്ര. ആവേശകരമായ മത്സരത്തില്‍ 88.44 മീറ്റര്‍ ദൂരം താണ്ടിയാണ് നീരജ് ചാംപ്യന്‍പട്ടം സ്വന്തമാക്കിയത്.

    ആദ്യ ശ്രമം ഫൗളായപ്പോള്‍ ഉയര്‍ന്ന ആശങ്ക അസ്ഥാനത്താക്കി രണ്ടാം ശ്രമത്തിലാണ് നീരജ് സുവര്‍ണ ദൂരമായ 88.44 മീറ്റര്‍ പിന്നിട്ടത്. ഒളിംപിക്സ് സ്വര്‍ണത്തോളം തിളക്കമുള്ള ഡയമണ്ട് ലീഗ് ഫൈനല്‍ കിരീടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ഇരുപത്തിനാലുകാരനായ നീരജ് ചോപ്ര. മൂന്നാം ശ്രമത്തില്‍ 88 മീറ്റര്‍, നാലാമത്തേതില്‍ 86.11, അഞ്ചാമത്തേതില്‍ 87 അവസാന ശ്രമത്തില്‍ 83.60 എന്നിങ്ങനെയായിരുന്നു നീരജ് കുറിച്ച ദൂരം.

    നാലാം ശ്രമത്തില്‍ 86.94 മീറ്റര്‍ ദൂരം കണ്ടെത്തിയ ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാല്‍ഡെജ് വെള്ളി നേടി. ജര്‍മനിയുടെ ജൂലിയന്‍ വെബെര്‍ 83.73 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ച്‌ വെങ്കലം നേടി. ഈ വര്‍ഷത്തെ വിവിധ ഡയമണ്ട് ലീഗ് മീറ്റുകളില്‍ മികച്ച പ്രകടനം നടത്തിയ 6 അത്‌ലീറ്റുകളാണ് ജാവലിന്‍ ഫൈനല്‍ മത്സരത്തില്‍ പങ്കെടുത്തത്. പോയിന്റ് നിലയില്‍ നാലാം സ്ഥാനത്തായിരുന്നു നീരജ് എങ്കിലും (15 പോയിന്റ്), ലോക വേദികളിലെ മിന്നുന്ന ഫോം ഒരിക്കല്‍ക്കൂടി പുറത്തെടുത്താണ് താരം ഡയമണ്ട് ലീഗ് ഫൈനലിലും ചാംപ്യനായത്.

    കഴിഞ്ഞ മാസം ആക്രമണത്തില്‍ പരുക്കേറ്റ ലോകചാംപ്യന്‍ ഗ്രനാഡയുടെ ആന്‍ഡേഴ്സന്‍ പീറ്റേഴ്സിന്റെ അസാന്നിധ്യത്തില്‍, നീരജ് സ്വര്‍ണം നേടിയ ടോക്കിയോ ഒളിംപിക്സിലെ വെള്ളിനേട്ടക്കാരന്‍ ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാല്‍ഡെജായിരുന്നു താരത്തിന്റെ പ്രധാന എതിരാളി. ജാവലിന്‍ ത്രോയിലെ മാന്ത്രിക സംഖ്യയായ 90 മീറ്റര്‍ ദൂരം പിന്നിട്ട ചരിത്രമുള്ള യാക്കൂബ്, നീരജ് ഒന്നാം സ്ഥാനം നേടിയ ലുസേന്‍ ഡയമണ്ട് ലീഗ് മീറ്റില്‍ രണ്ടാം സ്ഥാനത്തായിരുന്നു. എന്നാല്‍, സൂറിക്കിലെ ആവേശപ്പോരാട്ടത്തിലും നീരജിനു പിന്നില്‍ രണ്ടാമനാകാനായിരുന്നു യാക്കൂബിന്റെ യോഗം.

    ഇക്കഴിഞ്ഞ ലുസേന്‍ ഡയമണ്ട് ലീഗ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയാണ് നീരജ് ഫൈനലിനു യോഗ്യത ഉറപ്പിച്ചത്. 89.08 മീറ്റര്‍ ദൂരമാണു ലുസേനില്‍ നീരജ് പിന്നിട്ടത്. ഒരു ഡയമണ്ട് ലീഗ് മീറ്റില്‍ ഒന്നാം സ്ഥാനം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും ഇതുവഴി ഹരിയാനക്കാരനായ നീരജ് സ്വന്തമാക്കിയിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...