കഴിഞ്ഞ ദിവസം മെയില്‍ ബോക്സ് തുറന്ന ബിസിസിഐ അധികൃതര്‍ ഞെട്ടി. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന് , മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി, വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് എന്നിവരുടെ അപേക്ഷകള്‍ ദേശീയ സെലക്ഷന് കമ്മിറ്റി സ്ഥാനാര്‍ത്ഥി പട്ടികയിലേക്ക് തങ്ങളുടെ ബയോഡേറ്റ അയച്ചിരിക്കുന്നു.
ഇവരെ കൂടാതെ പാകിസ്ഥാന് ക്യാപ്റ്റന്‍ ഇന്‍സമാം ഉള് ഹഖിന്റെ അപേക്ഷയും കൂട്ടത്തിലുണ്ട്.
സ്പാം ഇമെയില്‍ ഐഡികള്‍ ഉപയോഗിച്ചാണ് ഈ അനാവശ്യ മെയിലുകള്‍ അയച്ചിരിക്കുന്നത്. അഞ്ചംഗ സെലക്ഷന് പാനലിനായി 600-ലധികം ഇ-മെയില്‍ അപേക്ഷകളാണ് ബിസിസിഐ യുടെ മെയില്‍ ഐഡി യിലേക്ക് അയച്ചിരിക്കുന്നത്. സച്ചിന്, ധോണി, സെവാഗ്, ഇന്‍സമാം എന്നിങ്ങനെ വ്യാജ പേരുകളുള്ള ഐഡികളില്‍ നിന്നാണ് അപേക്ഷകള്‍ അയച്ചിരിക്കുന്നത്.
കഴിഞ്ഞ മാസം T20 ലോകകപ്പില്‍ നിന്ന് ടീം സെമിഫൈനലില്‍ പുറത്തായതിന് പിന്നാലെ ചേതന്‍-ശര്‍മ്മയുടെ നേതൃത്വത്തിലുള്ള സെലക്ഷന് പാനലിനെ പുറത്താക്കാന്‍ ഒരുങ്ങുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു.
അടുത്ത വര്‍ഷം ജനുവരി 3 ന് ആരംഭിക്കുന്ന ശ്രീലങ്കയ്ക്കും ന്യൂസിലന്‍ഡിനുമെതിരായ ഹോം പരമ്ബരകള്‍ക്കുള്ള പുതിയ ടീമിനെ ഉടന്‍ തന്നെ ബിസിസിഐ പ്രഖ്യാപിക്കും. ഇത്തരം പ്രവണതകള്‍ ഉണ്ടാവുന്നതിലൂടെ ബിസിസിഐ യുടെ സമയം അനാവശ്യാമായി നഷ്ടപ്പെടുകയാണ് എന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

