MORE

    സോണിയ ഗാന്ധിക്കെതിരായ ഇഡി അന്വേഷണം; സത്യാഗ്രഹം നടത്താന്‍ പാര്‍ട്ടി തീരുമാനം

    Date:

    നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുന്നതിനെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ കോണ്‍ഗ്രസ്.

    ജൂലൈ 26ന്(ചൊവ്വ) കോണ്‍ഗ്രസ് അധ്യക്ഷ ഇഡിക്ക് മുമ്ബില്‍ ഹാജരാകുമ്ബോള്‍ സത്യാഗ്രഹം നടത്താനാണ് പാര്‍ട്ടി തീരുമാനം. എല്ലാ സംസ്ഥാനങ്ങളിലെയും കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ക്ക് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ നിര്‍ദ്ദേശം നല്‍കി.

    സംസ്ഥാനങ്ങളിലെ ഏതെങ്കിലും ഗാന്ധി പ്രതിമയ്ക്ക് മുമ്ബിലോ അതത് തലസ്ഥാന നഗരത്തിലെ ചരിത്ര പ്രാധാന്യമുള്ള ഏതെങ്കിലും സ്ഥലത്തോ സമാധാനപരമായി സത്യഗ്രഹം നടത്തണമെന്നാണ് നിര്‍ദ്ദേശം. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന സത്യാഗ്രഹം സോണിയാ ഗാന്ധിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകുന്നതോടെ അവസാനിപ്പിക്കാനാണ് തീരുമാനം. ബിജെപി അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതിനെതിരായ പ്രതിഷേധമാണ് സത്യാഗ്രഹമെന്ന് കത്തില്‍ പറയുന്നു.

    കഴിഞ്ഞ മാസം രാഹുല്‍ ഗാന്ധിക്കെതിരായ ഇഡി അന്വേഷണത്തിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. പുതുച്ചേരിയില്‍ 300-ലധികം പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ഡല്‍ഹി, പഞ്ചാബ്, കേരളം എന്നിവിടങ്ങളില്‍ ജലപീരങ്കി പ്രയോഗിക്കേണ്ട സാഹചര്യം വരെയുണ്ടായിരുന്നു. ഹൈദരാബാദില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രകടനം അക്രമാസക്തമായി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...