MORE

    സോളാര്‍ ഗൂഡാലോചനാക്കേസ്‌; ഗണേഷ് കുമാറിനെതിരായ കേസിലെ സ്റ്റേ നീട്ടി ഹൈക്കോടതി

    Date:

    കെ ബി ഗണേഷ് കുമാര്‍ എംഎല്‍എക്കെതിരെ കൊട്ടാരക്കര ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയുടെ പരിഗണനയിലുള്ള സോളാര്‍ ഗൂഡാലോചനാക്കേസില്‍ തുടര്‍നടപടികളിലെ സ്റ്റേ ഹൈക്കോടതി നീട്ടി.

    മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ളവരെ അപകീര്‍ത്തിപ്പെടുത്താൻ ഗണേഷ് കുമാറും സോളാര്‍ തട്ടിപ്പു കേസിലെ പരാതിക്കാരിയും വ്യാജരേഖ ചമച്ചെന്നാരോപിച്ച്‌ അഡ്വ. സുധീര്‍ബാബു നല്‍കിയ കേസിലെ സ്റ്റേയാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ നീട്ടിയത്. ഹര്‍ജി ഒക്ടോബര്‍ 16ന് വീണ്ടും പരിഗണിക്കും.

    കേസില്‍ നേരിട്ട് ഹാജരാകാന്‍ കീഴ്‌ക്കോടതി കഴിഞ്ഞ ദിവസം ഗണേഷ്‌കുമാറിന് നിര്‍ദേശം നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് സ്‌റ്റേ നീട്ടി ഹൈക്കോടതി ഉത്തരവായത്. ഇതോടെ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഗണേഷ്‌കുമാര്‍ ഒഴിവായി. പരാതിക്കാരി പത്തനംതിട്ട ജയിലില്‍ കഴിയുമ്ബോള്‍ 25 പേജുള്ള കത്ത് തയാറാക്കി അഡ്വ. ഫെന്നി ബാലകൃഷ്‌ണൻ മുഖേന കോടതിയില്‍ സമര്‍പ്പിച്ചിരുന്നെങ്കിലും 21 പേജുള്ള കത്താണെഴുതിയതെന്നും എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ ഗൂഢാലോചന നടത്തി ഉമ്മൻ ചാണ്ടിയുടെ അടക്കം പേരുകള്‍ രേഖപ്പെടുത്തി നാലു പേജുകൂടി കൂട്ടിച്ചേര്‍ത്താണ് നല്‍കിയതെന്നുമാണ് സുധീര്‍ബാബുവിന്‍റെ പരാതി.‘സോളാര്‍ കോണ്‍ഗ്രസിനെ തിരിഞ്ഞു കൊത്തുന്നു, അന്വേഷണം വേണ്ട എന്ന യുഡിഎഫ് സമീപനം അവസരവാദപരം’: എം വി ഗോവിന്ദൻ

    തന്നെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയതിലുള്ള വ്യക്തിവിരോധം തീര്‍ക്കാനാണ് ഗണേഷ് കുമാര്‍ വ്യാജരേഖ ചമച്ചതെന്നും പരാതിയില്‍ പറഞ്ഞിരുന്നു. ഈ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗണേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. 25 പേജുള്ള കത്താണ് എഴുതിയതെന്ന് പരാതിക്കാരി തന്നെ സോളാര്‍ കമീഷനില്‍ ഉള്‍പ്പെടെ വ്യക്തമാക്കിയ സാഹചര്യത്തില്‍ തനിക്കെതിരായ കേസ് നിലനില്‍ക്കില്ലെന്നാണ് ഗണേഷ് കുമാറിന്റെ വാദം.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...