MORE

    സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി മധ്യപ്രദേശില്‍ ബിജെപിയിലും കോണ്‍ഗ്രസിലും വൻ പ്രതിഷേധം

    Date:

    ഭോപ്പാല്‍ : സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി മധ്യപ്രദേശില്‍ ബിജെപിയിലും കോണ്‍ഗ്രസിലും പ്രതിഷേധം തുടരുന്നു.

    മുൻ മന്ത്രി രുസ്തം സിങ് ബിജെപിയില്‍ നിന്ന് രാജിവച്ചു. ജബല്‍പൂരില്‍ മുൻ മന്ത്രി ശരദ് ജെയിനിന്റെ അനുയായികള്‍ കേന്ദ്രമന്ത്രിയെ തടഞ്ഞ് പാര്‍ട്ടി ഓഫീസില്‍ വൻ പ്രതിഷേധം നടത്തിയത് ബിജെപിക്ക് വലിയ നാണക്കേടായിരുന്നു. സീറ്റ് നിഷേധിക്കപ്പെട്ടവരുടെ പ്രതിഷേധം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉയരുന്നത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെയും ബാധിക്കുമെന്ന ആശങ്കയിലാണ് നേതാക്കള്‍.

    ഗ്വാളിയോറിലും ചൂരായിലും ഉള്‍പ്പെടെ നാടകീയ സംഭവങ്ങളാണ് പാര്‍ട്ടി ഓഫീസുകള്‍ക്ക് മുന്നില്‍ അരങ്ങേറിയത്. ഇത് തണുപ്പിക്കാനുള്ള ശ്രമങ്ങളിലാണ് സംസ്ഥാന ബിജെപി. പ്രതിഷേധം ഉയര്‍ത്തുന്ന നേതാക്കളെ കണ്ട് സംസാരിച്ച്‌ എല്ലാം ശരിക്കാമെന്നാണ് ബിജെപി സംസ്ഥാന സെക്രട്ടറി രജനീഷ് അഗര്‍വാള്‍ പറയുന്നത്. വിമതരുമായി ചര്‍ച്ചകള്‍ തുടരുകയാണെന്നും അവരെ പാര്‍ട്ടി നിലപാടിലേക്ക് എത്തിക്കാനാകുമെന്നും അഗര്‍വാള്‍ വ്യക്തമാക്കി.

    കോണ്‍ഗ്രസില്‍ അസംതൃപ്തി പരിഹരിക്കാൻ കമല്‍നാഥും ദിഗ് വിജയ് സിങ്ങും ഇടപെട്ടെന്ന് ഉപാധ്യക്ഷൻ ജെ പി ദനോപ്യാ വ്യക്തമാക്കി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...