MORE

    സ്മാര്‍ട്ട്ഫോണ്‍ പ്രേമികളേ..; വിപണിയെ ഇളക്കി മറയ്‌ക്കാൻ സാംസങിന്റെ AI സ്മാര്‍ട്ട്ഫോണ്‍ സീരീസുകള്‍ എത്തുന്നു.

    Date:

    ആൻഡ്രോയിഡ് ഫോണുകള്‍ വിപണികള്‍ കീഴടക്കുന്ന തിരലക്കിലാണ്. നിരവധി കമ്ബനികളുടെ സ്മാര്‍ട്ട്‌ഫോണുകളാണ് ഉപയോക്താക്കള്‍ക്കായി നിരന്നു നില്‍ക്കുന്നത്.

    ഇതില്‍ തന്നെ പുത്തൻ സവിശേഷതകളുമായാണ് സാംസങിന്റെ ഗാലക്‌സി എസ് 24 സീരീസ് ഫോണുകള്‍ പുറത്തിറങ്ങുന്നത്. ഗാലക്‌സി എസ് 24, എസ് 24 പ്ലസ്, എസ് 24 അള്‍ട്രാ എന്നീ സീരീസ് ഫോണുകളാണ് പുറത്തിറങ്ങുന്നത്. ജനുവരി 17-ന് പുറത്തിറങ്ങുന്ന ഈ സീരീസ് ഫോണുകള്‍ സാംസങിന്റെ ആദ്യ എഐ ഫോണുകളാണെന്നുള്ളതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ‘ഗാലക്‌സി എഐ ഈസ് കമിംഗ്’ എന്ന തരത്തിലുള്ള പരസ്യങ്ങള്‍ ഇതിനോടകം തന്നെ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

    ഗാലക്‌സി S24:

    വാനില വേരിയന്റോടു കൂടി പുറത്തിറങ്ങുന്ന ഈ സ്മാര്‍ട്ട്‌ഫോണില്‍ 6.2 ഇഞ്ച് അമോലെഡ് 2X എഫ്‌എച്ച്‌ഡി ഡിസ്‌പ്ലേ, 8k വീഡിയോ റെക്കോര്‍ഡിംഗിനെ പിന്തുണയ്‌ക്കുന്ന 50 മെഗാപിക്‌സല്‍ ക്യാമറ 30X സ്‌പേസ് സൂം എന്നിവയാണുള്ളത്. 8 ജിബി റാമും 128 ജിബി അല്ലെങ്കില്‍ 256 ജിബി സ്റ്റോറേജ് ഓപ്ഷനുകളും, ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്‌ക്കുന്ന 4,000 എംഎഎച്ച്‌ ബാറ്ററിയും ഈ സീരീസില്‍ വന്നേക്കാം. ഏകദേശം 82,000 രൂപ മുതലാണ് ഫോണിന്റെ പ്രതീക്ഷിക്കാവുന്ന വില.

    ഗാലക്‌സി S24+

    6.7 ഇഞ്ച് അമോലെഡ് 2X QHD+ ഡിസ്‌പ്ലേ, 4,900 mAh ബാറ്ററി, 12ജിബി റാം, 256 ജിബി അല്ലെങ്കില്‍ 512 ജിബി സ്‌റ്റോറേജ് എന്നിവയാണ് ഇതില്‍ പ്രതീക്ഷിക്കാവുന്ന ഫീച്ചറുകള്‍. 1 ലക്ഷം രൂപയ്‌ക്ക് മുകളിലായിരിക്കും ഫോണിന്റെ പ്രതീക്ഷിക്കാവുന്ന വില.

    ഗാലക്‌സി S24 അള്‍ട്രാ:

    ഈ സ്മാര്‍ട്ട്‌ഫോണില്‍ ഐഫോണ്‍ 15 പ്രോ മാക്സിന് സമാനമായ ടൈറ്റാനിയം ബോഡിയാണ് പ്രതീക്ഷിക്കുന്നത്.
    200എംപി മെയിൻ ലെൻസ്, 10x ക്വാഡ് ടെലിഫോട്ടോ, 100x സ്‌പേസ് സൂം എന്നിവയുള്‍പ്പെടെ ശക്തമായ ക്യാമറ സംവിധാനവും അള്‍ട്രാ മോഡലിനുണ്ടെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. അള്‍ട്രാ മോഡലുകളില്‍ S Pen, 6.8 ഇഞ്ച് AMOLED 2x QHD+ ഡിസ്പ്ലേ, 5,000mAh ബാറ്ററി എന്നിവയും ഉള്‍പ്പെടാൻ സാധ്യതയുണ്ട്. ഏകദേശം 1.5 ലക്ഷം രൂപയോളമാണ് ഇതിന്റെ പ്രതീക്ഷിക്കാവുന്ന വില.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...