MORE

    സ്വത്ത് തട്ടിയെടുക്കാന്‍ അമ്മയെ മകള്‍ എലിവിഷം കൊടുത്ത് കൊന്നു; പാറ്റവിഷം കഴിക്കാതെ തലനാരിഴയ്‌ക്ക് രക്ഷപെട്ട് അച്ഛന്‍

    Date:

    കുന്നംകുളം: ചായയില്‍ എലിവിഷം കലര്‍ത്തി മകള്‍ അമ്മയെ കൊലപ്പെടുത്തി. കീഴൂര്‍ ചൂഴിയാട്ടയില്‍ ചന്ദ്രന്റെ ഭാര്യ രുഗ്മിണി(58)യാണ് മരിച്ചത്.

    സംഭവവുമായി ബന്ധപ്പെട്ട് മകള്‍ ഇന്ദുലേഖയെ(39) പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്ത് വരികയാണ്. ഇവര്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. പതിനാല് സെന്റ് ഭൂമിയും വീടും കൈവശപ്പെടുത്താനായിരുന്നു കൊലപാതകം. ഇവര്‍ അച്ഛനേയും കൊല്ലാന്‍ ശ്രമിച്ചതായി പോലീസ് വ്യക്തമാക്കി. കീടനാശിനി ചായയില്‍ കലര്‍ത്തി അച്ഛന് നല്‍കുകയായിരുന്നു. രുചിമാറ്റം തോന്നിയതിനാല്‍ അച്ഛന്‍ ചായ കുടിച്ചില്ല. പാറ്റയെ കൊല്ലാനുള്ള കീടനാശിനിയാണ് അച്ഛന്റെ ചായയില്‍ കലര്‍ത്തി നല്‍കിയത്.

    സംഭവത്തെക്കുറിച്ച്‌ പോലീസ് പറയുന്നത് ഇങ്ങനെ: വിദേശത്ത് ജോലി ചെയ്യുന്ന ഭര്‍ത്താവ് അറിയാതെ, ഇന്ദുലേഖ സ്വര്‍ണ്ണാഭരണങ്ങള്‍ പണയപ്പെടുത്തി വായ്പ്പ എടുത്തിരുന്നു. എട്ട് ലക്ഷത്തിലധികം രൂപയുടെ ബാധ്യത ഇന്ദുലേഖയ്‌ക്ക് ഉണ്ടായിരുന്നു. കഴിഞ്ഞ 18ന് ഭര്‍ത്താവ് അവധിക്ക് നാട്ടിലെത്തി. സ്വര്‍ണ്ണാഭരണങ്ങള്‍ എവിടെയാണെന്ന് ഭര്‍ത്താവ് തിരക്കുമെന്ന് ഇന്ദുലേഖ ഭയപ്പെട്ടു. ഇതോടെയാണ് അച്ഛന്റേയും അമ്മയുടേയും പേരിലുള്ള വീടും സ്ഥലവും തട്ടിയെടുത്ത് ബാധ്യത തീര്‍ക്കാന്‍ ഇവര്‍ പദ്ധതി ഇട്ടത്. ഉത്സവപ്പറമ്ബുകളില്‍ ബലൂണ്‍ കച്ചവടം നടത്തുന്നയാളാണ് ചന്ദ്രന്‍.

    എലിവിഷം ഉള്ളില്‍ ചെന്നതോടെ അവശനിലയിലായ രുഗ്മിണിയെ താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. ഇന്ദുലേഖ കൂടി ചേര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. വിഷം ഉള്ളില്‍ ചെന്നിട്ടുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. തുടര്‍ന്ന് വീട്ടുകാരെ ചോദ്യം ചെയ്തപ്പോള്‍ ഇന്ദുലേഖയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത കണ്ടെത്തി.

    ഇന്ദുലേഖ അമ്മയെ അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് ചന്ദ്രനും പോലീസിന് മൊഴി നല്‍കി. ഇന്ദുലേഖയുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ വിഷം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഫോണില്‍ തിരഞ്ഞിട്ടുണ്ടെന്ന് കണ്ടെത്തി. വിശദമായ ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...