ബെംഗളൂരു: സ്വന്തം ദുഃഖങ്ങള്‍ ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണു നരേന്ദ്ര മോദിയെന്നു കളിയാക്കി പ്രിയങ്ക ഗാന്ധി.കോണ്‍ഗ്രസ് 91 തവണ തന്നെ വ്യക്തിപരമായി അപമാനിച്ചെന്നു പറഞ്ഞ് ജനക്കൂട്ടത്തിന് മുന്നില്‍ വികാരാധീനനായ മോദിക്കെതിരെയാണ് പ്രിയങ്ക ഗാന്ധിയുടെ മറുപടി.
മാത്രമല്ല നിയമസഭാ തിരഞ്ഞെടുപ്പിന് പത്തുദിവസം ബാക്കിനില്‍ക്കെ കര്‍ണാകയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ വിഷപ്പാമ്ബ് പ്രയോഗത്തെ പ്രചാരണായുധമാക്കിയിരിക്കുകയാണ് ബിജെപി.
രാജ്യത്തിനു വേണ്ടി വെടിയുണ്ട ഏറ്റുവാങ്ങാന്‍ പോലും സഹോദരന് രാഹുല്‍ ഗാന്ധി തയ്യാറാണ്. പൊതുജീവിതത്തില്‍ വാക്കുകള്‍ കൊണ്ടുള്ള അധിക്ഷേപങ്ങള്‍ സാധാരണമാണ്. എന്നാല്‍ അതിനെ എങ്ങനെ നേരിടണമെന്നു രാഹുലിനെ കണ്ടു പഠിക്കാനും മോദിയെ, പ്രിയങ്കാ ഗാന്ധി ഉപദേശിച്ചു. തന്റെ മുത്തശി, അച്ഛന് എന്നിവര്‍ രാജ്യത്തിനു വേണ്ടി ജീവന് വെടിഞ്ഞവരാണ്.
ബാഗല്‍ക്കോട്ട് ജമക്കണ്ടിയില് നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു പ്രിയങ്ക. തിങ്കളാഴ്ച്ച ഓള്‍ഡ് മൈസുരു മേഖലയില്‍ രാഹുല്‍ ഗാന്ധി പ്രചാരണത്തിനിറങ്ങും. തുമുകുരുവിലും ഹാസനിലും ചാമരാജ്നഗറിലും പൊതുസമ്മേളനങ്ങളില്‍ പങ്കെടുക്കും. മേയ് 10നാണ് കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ്. 13നാണ് വോട്ടെണ്ണല്‍.

