MORE

    സ്വപ്നയുടേത് ഗുരുതര ആരോപണം; സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ മുഖ്യമന്ത്രി തയാറാവുമോ -വി.ഡി സതീശന്‍

    Date:

    തിരുവനന്തപുരം: സ്വപ്ന സുരേഷ് ഉന്നയിച്ചത് ഗുരുതരമായ ആരോപണങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സ്വപ്ന വെല്ലുവിളിച്ചത് പ്രകാരം സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ മുഖ്യമന്ത്രി തയാറാവുമോയെന്ന് അദ്ദേഹം ചോദിച്ചു.

    ഇ.ഡി മാത്രം അന്വേഷിക്കേണ്ട കേസല്ല സ്വര്‍ണ്ണക്കടത്ത് കേസ്. കള്ളപ്പണം വെളുപ്പിക്കല്‍ സംബന്ധിച്ച കേസുകള്‍ മാത്രമാണ് ഇ.ഡിക്ക് അന്വേഷിക്കാന്‍ സാധിക്കുക.

    സ്വര്‍ണക്കടത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. കോടതിമേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നാണ് തങ്ങളുടെ നിലപാട്. കേന്ദ്രസര്‍ക്കാറും സംസ്ഥാന സര്‍ക്കാറും തമ്മില്‍ ഇക്കാര്യത്തില്‍ അഡ്ജസ്റ്റ്‌മെന്റ് നടത്തിയിട്ടുണ്ടോയെന്നും സംശയമുണ്ട്. അതിനാലാണ് കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെടുന്നതെന്നും സതീശന്‍ പറഞ്ഞു.

    മുമ്ബ് സരിത ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍ അന്നത്തെ സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണത്തിന് തയാറായി. ഇതേ പാത എല്‍.ഡി.എഫും പിന്തുടരണം. ബാഗേജ് എടുക്കാന്‍ മറന്നില്ലെന്ന് മുഖ്യമന്ത്രി കള്ളം പറഞ്ഞു. മകളെ സംബന്ധിച്ചും മുഖ്യമന്ത്രിയുടെ വാദങ്ങള്‍ കള്ളമായിരുന്നുവെന്നും വി.ഡി സതീശന്‍ ആരോപിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...