MORE

    സ്വപ്നയ്ക്കെതിരെ സരിതയെ ആയുധമാക്കാനാണ് സിപിഎം ശ്രമം:സുധാകരന്‍

    Date:

    പയ്യന്നൂര്‍: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിനെതിരെ സോളാര്‍ കേസിലെ പ്രതി സരിതാ നായരെ ആയുധമാക്കാന്‍ ശ്രമിക്കുകയാണ് സിപിഎം എന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ.

    സുധാകരന്‍. പയ്യന്നൂരില്‍ ഗാന്ധി പ്രതിമ തകര്‍ത്ത സ്ഥലം സന്ദര്‍ശിച്ച ശേഷമായിരുന്നു സുധാകരന്റെ വാക്കുകള്‍.

    സ്വപ്ന പറയുന്നതെല്ലാം സത്യമെന്ന് കോണ്‍ഗ്രസിന് ഉത്തമ ബോധ്യം ഉണ്ടെന്നും കെ.സുധാകരന്‍ പറഞ്ഞു. രാഷ്ട്രീയക്കാരെ പോലെയല്ല, രേഖകള്‍ വച്ചാണ് സ്വപ്നയുടെ സംസാരം. സരിതയെ ആയുധമാക്കിയാലും സ്വപ്നയെ തകര്‍ക്കാന്‍ ആകില്ലെന്നും അദേഹം പറഞ്ഞു.

    സ്വപ്ന സുരേഷ് പറഞ്ഞതെല്ലാം അവര്‍ ചെയ്തുവെന്നാണ് കുറ്റാരോപിതരുടെ മൗനം അര്‍ത്ഥമാക്കുന്നത്. തെളിവുകള്‍ അവര്‍ക്കെതിരായതുകൊണ്ടാണ് കോടതിയില്‍ പോകാത്തതെന്നും സുധാകരന്‍ പറഞ്ഞു. ഇതിന് മുന്‍പും കമ്യൂണിസ്റ്റ് മുഖ്യമന്ത്രിമാര്‍ കേരളം ഭരിച്ചിട്ടുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് പിണറായിയെ മാത്രം കളളനെന്ന് വിളിക്കുന്നത്. അഴിമതി ഒന്നിന് പുറകേ ഒന്നായി നടക്കുകയാണെന്ന് സുധാകരന്‍ പറഞ്ഞു. ഫണ്ട് തട്ടിപ്പ് നടത്തിയ ടി. ഐ മധുസൂദനനെ എം.എല്‍ എ സ്ഥാനത്തു നിന്ന് മാറ്റണം. രക്തസാക്ഷി ഫണ്ട് തട്ടിയെടുക്കുന്നത് ശവം തിന്നുന്നതിന് തുല്യമാണ്. കള്ളന്‍മാര്‍ കപ്പലില്‍ തന്നെയാണ്. കേരളത്തെ ഇവരില്‍ നിന്നും മോചിപ്പിക്കണമെന്നും സുധാകരന്‍ പറഞ്ഞു. വിമാനത്തിലെ പ്രതിഷേധത്തില്‍ ഇ.പി.ജയരാജനെ പ്രതിയാക്കിയില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി.

    മുഖ്യമന്ത്രിയുടെ പിഞ്ചുകുഞ്ഞാണ് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞു. എല്ലാ കരാറും ഊരാളുങ്കലിനാണ് കിട്ടുന്നത്. അതുകൊണ്ട് മറ്റ് കരാറുകാരെല്ലാം പിന്മാറുകയാണ്. കരാറുകളിലൂടെ ലഭിക്കുന്ന കമ്മീഷന്‍ പാര്‍ട്ടിയിലേക്ക് എത്തുന്നതായും സുധാകരന്‍ ആരോപിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...