MORE

    സ്വപ്‍ന സുരേഷിനെതിരായ പരാതി : കെടി ജലീലിന്റെ വിശദമൊഴി രേഖപ്പെടുത്തി

    Date:

    മലപ്പുറം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‍ന സുരേഷിനെതിരായ പരാതിയില്‍ മുന്‍ മന്ത്രി കെടി ജലീലിന്റെ വിശദമായ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.

    കെടി ജലീലിന്റെ വീട്ടിലെത്തിയാണ് അന്വേഷണസംഘം മൊഴിയെടുത്തത്. സ്വപ്‍നയുടെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഇതിന്റെ ബുദ്ധികേന്ദ്രം ആരെന്ന് കണ്ടെത്തണമെന്നുമാണ് ജലീല്‍ ആവശ്യപ്പെട്ടത്. സമഗ്ര അന്വേഷണത്തിലൂടെ ഇലക്‌ട്രോണിക്‌ തെളിവുകള്‍ പരിശോധിച്ച്‌ സത്യം പുറത്തുകൊണ്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

    അതേസമയം, കെടി ജലീലിന്റെ പരാതിയില്‍ കന്റോണ്‍മെന്റ് പോലീസ് എടുത്ത ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പട്ട് സ്വപ്‍ന സുരേഷ് നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്‌റ്റിസ്‌ സിയാദ് റഹ്‌മാന്‍ ആണ് ഹരജി പരിഗണിക്കുക. രഹസ്യമൊഴി നല്കിയതിലുള്ള പ്രതികാര നടപടിയാണ് കേസിന് പിറകിലെന്നും കലാപശ്രമം അടക്കമുള്ള വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നും സ്വപ്‍ന കോടതിയെ അറിയിച്ചു.

    മുഖ്യമന്ത്രിയും കുടുംബവും മുന്‍ മന്ത്രിമാരും അടക്കം കോണ്‍സുലേറ്റ് കേന്ദ്രീകരിച്ച്‌ നടത്തിയ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കോടതിയില്‍ വെളിപ്പെടുത്തിയതിലുള്ള പ്രതികരണമാണ് കേസിന് പിന്നിലെന്നും മൊഴി തിരുത്താന്‍ മുഖ്യമന്ത്രിയില്‍ നിന്നടക്കം ഭീഷണിയുണ്ടെന്നും സ്വപ്‍ന ഹരജിയില്‍ ആരോപിച്ചിട്ടുണ്ട്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...