പഴയങ്ങാടി: റെയില്‍വേ സ്റ്റേഷന് സമീപത്തെ സതീ രവീന്ദ്രന്റെ പൂട്ടിയ വീട് കുത്തിതുറന്ന് സ്വര്‍ണാഭരണം മോഷ്ടിച്ച കേസില്‍ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന് സമീപത്തെ പി.എച്ച്.
ആസിഫിനെ ( 21 ) പഴയങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു.
നിരവധി കവര്‍ച്ചക്കേസിലെ പ്രതിയായ ഇയാള്‍ മറ്റൊരു കേസില്‍ റിമാന്‍ഡിലായിരിക്കെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയാണ് തെളിവെടുപ്പ് നടത്തിയത്. സതി രവീന്ദ്രന്റെ വീട്ടില്‍ നിന്നും പതിനൊന്ന് പവന് സ്വര്‍ണാഭരണം കവര്ന്നതില്നിന്ന് ആറരപവന്‍ കാഞ്ഞങ്ങാട്ടെ ജ്വല്ലറിയില്‍ നിന്ന് കണ്ടെടുത്തു. ജ്വല്ലറിയിലെത്തിച്ചും തെളിവെടുപ്പ് നടത്തി. വിരലടയാള പരിശോധന നടത്തിയാണ് പ്രതിയെ കണ്ടെത്തിയത്. പ്രതിയെ പയ്യന്നൂര്‍ കോടതി റിമാന്‍ഡ് ചെയ്തു.

