എസ്.ഐ.റ്റി. കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് ജാമ്യത്തില്‍ ഇറങ്ങുന്ന പ്രതികളെ പൂട്ടാന്‍ ഇ.ഡി. രംഗത്ത് ജാമ്യത്തില്‍ പുറത്തിറങ്ങിയ പ്രതികളെ എല്ലാം നോട്ടീസ് കൊടുത്ത് ഇ.ഡി ഇപ്പോള്‍ ചോദ്യം ചെയ്ത് വരുകയാണ്. പ്രതികളായ പലരും വരവില്‍ കവിഞ്ഞ സ്വത്ത് നേടിയതായി ഇ.ഡി. കണ്ടെത്തിയിട്ടുണ്ട്. കേസിലെ പ്രധാന പ്രതികളില്‍ ഒരാളായ തന്ത്രി രാജീവരുടെ രണ്ടരകോടിയുടെ നിക്ഷേപം ഉണ്ടായിരുന്ന നെടുംപറമ്പില്‍ ഫൈനാന്‍സില്‍ ഇ.ഡി. പരിശോധന നടത്തിയിരുന്നു. ഇതുകൂടാതെ മറ്റ് ചില നിക്ഷേപം സംബന്ധിച്ച അന്വേഷണം നടക്കുന്നുണ്ട്. അങ്ങനെ വന്നാല്‍ ജാമ്യം ലഭിച്ചവരെല്ലാം തന്നെ ഇ.ഡി. രജിസ്റ്റര്‍ ചെയ്യുന്ന പുതിയ കേസില്‍ അറസ്റ്റ് ചെയ്യപ്പെടുമെന്നാണ് സൂചന

