MORE

    സൗദിയില്‍ സംസ്​കരിച്ച തമിഴ്​നാട്​ സ്വദേശിയൂടെ മൃ​തദേഹം പുറത്തെടുത്തു

    Date:

    റിയാദ്: സൗദി അറേബ്യയില്‍ രണ്ടുമാസം മുമ്ബ്​ സംസ്​കരിച്ച തമിഴ്​നാട്​ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച്‌​ ആചാരപ്രകാരം സംസ്​കരിക്കണമെന്ന ബന്ധുക്കളുടെ ആവശ്യപ്രകാരം പുറത്തെടുത്തു.

    മധ്യപ്രവിശ്യയിലെ ശഖ്‌റയില്‍ അടക്കം ചെയ്ത മധുര തോപ്പുലംപട്ടി സ്വദേശി ആണ്ടിച്ചാമി പളനിസാമിയുടെ (42) മൃതദേഹമാണ് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെല്‍ഫയര്‍ വിങ്​ പ്രവര്‍ത്തകര്‍ പുറത്തെടുത്ത്​ നാട്ടിലെത്തിക്കാന്‍ മുന്നിട്ടിറങ്ങിയത്​. ശുമൈസി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹാവശിഷ്ടങ്ങള്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ നാട്ടിലെത്തിക്കും.

    ഇന്ത്യന്‍ എംബസി, ഗവര്‍ണറേറ്റ്, ബലദിയ (മുനിസിപ്പാലിറ്റി), പൊലീസ്, ആശുപത്രി എന്നിവടങ്ങളിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ശനിയാഴ്ച വൈകീട്ടാണ് മൃതദേഹം പുറത്തെടുത്തത്. നാട്ടില്‍ കൊണ്ടുപോയി ആചാരപ്രകാരം സംസ്​കരിക്കുന്നതിന്​ സൗദിയില്‍ ഇങ്ങനെ പുറത്തെടുക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാര​െന്‍റ മൃതദേഹമാണ്​ ഇത്​. സ്വകാര്യ കമ്ബനിയില്‍ ജോലി ചെയ്​തിരുന്ന ആണ്ടിച്ചാമിയെ ഈ വര്‍ഷം മെയ് 19നാണ് താമസസ്ഥലത്ത്​ മരിച്ചുകിടക്കുന്ന നിലയില്‍ കണ്ടത്.

    മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികളുമായി കെ.എം.സി.സി വെല്‍ഫയര്‍ വിങ്​ പ്രവര്‍ത്തകര്‍ മുന്നോട്ട് പോകുന്നതിനിടെ ജൂണ്‍ 16ന് ശഖ്​റയില്‍ അടക്കം ചെയ്യുകയായിരുന്നു. നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള എന്‍.ഒ.സി ഇന്ത്യന്‍ എംബസി ഇഷ്യു ചെയ്യുകയും ചെയ്തിരുന്നു. അതിനിടെയാണ് അടക്കം നടന്നത്.

    തുടര്‍ന്ന് മൃതദേഹം നാട്ടിലെത്തിക്കണമെന്ന് ബന്ധുക്കള്‍ ഇന്ത്യന്‍ എംബസിയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് എംബസി ഈ വിഷയം കെ.എം.സി.സി വെല്‍ഫയര്‍ വിങ്ങിനെ ഏല്‍പ്പിച്ചു. അവര്‍ റിയാദ് ഗവര്‍ണറേറ്റ്, റിയാദ് പൊലീസ്, മജ്മഅ, ശഖ്‌റ എന്നിവിടങ്ങളിലെ പൊലീസ്, ആശുപത്രി അധികൃതര്‍, മജ്മഅ ഗവര്‍ണറേറ്റ്, ബലദിയ എന്നിവയുമായി ബന്ധപ്പെട്ടാണ് മൃതദേഹം പുറത്തെടുക്കാനുള്ള അനുമതി നേടിയത്.

    ​ശുമൈസി ഫോറന്‍സിക് ഡിപ്പാര്‍ട്ടുമെന്റിലെ അഞ്ച്​ ഉദ്യോഗസ്ഥര്‍, എംബസി ഡത്ത് സെക്ഷന്‍ ഉദ്യോഗസ്ഥന്‍, ശഖ്​റയിലെ പൊലീസ് ഉദ്യോഗസ്ഥര്‍, ബലദിയ ഉദ്യോഗസ്ഥര്‍, റിയാദ് ഇന്ത്യന്‍ എംബസി കമ്യൂണിറ്റി വെല്‍ഫെയര്‍ വളന്‍റിയറും കെ.എം.സി.സി വെല്‍ഫെയര്‍ വിങ്​ ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍, വൈസ് ചെയര്‍മാന്‍ റഫീഖ് ചെറുമുക്ക്, വിങ്​ മീഡിയ ചെയര്‍മാന്‍ സലീം സിയാംകണ്ടം, ഇസ്ഹാഖ് താനൂര്‍ എന്നിവരുടെ നേത്വത്തിലാണ് മൃതദേഹം പുറത്തെടുത്ത് റിയാദില്‍ എത്തിച്ചത്. ബാക്കി നടപടികള്‍ പൂര്‍ത്തിയാക്കി ഉടനെ നാട്ടില്‍ അയക്കും.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...